കൊച്ചി : വ്യാജ വിസയിൽ ഫ്രാൻസിലേക്ക് കടക്കാൻ ശ്രമിച്ചയാൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. തൃശൂർ സ്വദേശി പ്രിൻസനാണ് (51) കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റിലായത്. കുവൈത്ത് എയർവെയ്സ് വിമാനത്തിൽ കുവൈത്ത് വഴി ഫ്രാൻസിലേക്ക് കടക്കാനായിരുന്നു ശ്രമം. ഇയാളുടെ വിസിറ്റിംഗ് വിസ പരിശോധിച്ച ജീവനക്കാരാണ് വിസ വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് എമിഗ്രേഷൻ വിഭാഗത്തിനെ അറിയിക്കുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.
Related Articles
Check Also
Close
-
ശാന്തൻ്റെ ‘ഐ. എഫ്.എഫ് കെ 100 വിസ്മയചിത്രങ്ങൾ’ പ്രകാശിപ്പിച്ചുDecember 22, 2024