IndiaNEWS

ലോകകപ്പ് ഫൈനല്‍:കാണികളെ വിസ്മയിപ്പിക്കാൻ എയര്‍ ഫോഴ്സിന്റെ വ്യോമാഭ്യാസവും

അഹമ്മദാബാദ്: ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനല്‍ മത്സരം നടക്കുന്ന നവംബര്‍ 19 ന് കാണികളെ വിസ്മയിപ്പിക്കാൻ എയര്‍ഫോഴ്സിന്റെ വ്യോമാഭ്യാസ പ്രകടനവും.

ഇന്ത്യൻ എയര്‍ഫോഴ്സിന്റെ സൂര്യ കിരണ്‍ ടീം നടത്തുന്ന വ്യോമാഭ്യാസ പ്രകടനങ്ങള്‍ക്കാകും അഹമ്മദാബാദ് നരേന്ദ്രമോഡി സ്റ്റേഡിയത്തിലെ കാണികൾ സാക്ഷ്യം വഹിക്കുക.10 മിനിറ്റ് നേരത്തേക്ക് ഒമ്ബത് പോര്‍വിമാനങ്ങളാണ് കാണികളെ വിസ്മയിപ്പിക്കാനെത്തുക.

വിമാനത്താവളത്തില്‍ നിന്ന് 45 മിനിറ്റ് നേരത്തേക്ക് അന്നേദിവസം വിമാന സര്‍വീസും ഉണ്ടാകില്ല.എയർഫോഴ്സിന്റെ വ്യോമാഭ്യാസ പ്രകടനങ്ങള്‍ക്ക് വേണ്ടിയാണ് ഈ നടപടി.ഉച്ചയ്ക്ക് 1.25 മുതല്‍ 2.10 വരെയാണ് വ്യോമപാത അടച്ചിടുകയെന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ട് അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

 അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ ഫൈനല്‍ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും എത്തുന്നുണ്ട്. ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലെസും പങ്കെടുക്കുമെന്ന് സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: