IndiaNEWS

ചരിത്രം തിരുത്താൻ ഇന്ത്യ

അഹമ്മദാബാദ്: ആവേശപ്പോരില്‍ ന്യൂസിലൻഡിനെ കീഴടക്കി ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെത്തിയ ഇന്ത്യക്ക് കിരീടത്തിലേക്ക് ഒരു ചുവട് മാത്രം.

ഞായറാഴ്ച അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആസ്ട്രേലിയയെ ഫൈനലില്‍ നേരിടാനൊരുങ്ങുന്ന ടീം കിരീടത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും തകര്‍പ്പൻ ഫോമിലെത്തിയ ടീം തുടര്‍ച്ചയായ പത്ത് വിജയങ്ങളോടെയാണ് കലാശക്കളിക്ക് ഒരുങ്ങുന്നത്.

Signature-ad

 ജൈത്രയാത്ര ഫൈനലിലും തുടര്‍ന്നാല്‍ അത് പുതു ചരിത്രമാകും.ഒരു കളിപോലും തോൽക്കാതെ വെസ്റ്റ് ഇൻഡീസും ഓസ്ട്രേലിയയും ശ്രീലങ്കയുമാണ് ലോകകപ്പ് കിരീടം നേടിയിട്ടുള്ള ടീമുകൾ.

ബുധനാഴ്ച വൈകീട്ട്  തന്നെ ടീം അഹ്മദാബാദിലെത്തിയിട്ടുണ്ട്. സന്ധ്യയോടെ അഹ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ വിമാനത്താവളത്തിലിറങ്ങിയ ടീം ഹോട്ടല്‍ ഐ.ടി.സി നര്‍മദയിലാണ് താമസിക്കുന്നത്. ടീം ഇന്ന് പരിശീലനത്തിനിറങ്ങും.

Back to top button
error: