IndiaNEWS

പാതി മലയാളി; കീവീസിനെ പറപ്പിച്ച ശ്രേയസ് ഇന്ത്യൻ ടീമിലെ ‘അയ്യര്‍ ദി ഗ്രേറ്റാ’കുമ്ബോള്‍

മുംബൈ: മലയാളി ബന്ധമുണ്ടേങ്കിലേ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ലോകപ്പ് മുത്തമിടാൻ കഴിയൂ! 1983ല്‍ കപില്‍ ദേവിന്റെ ചെകുത്താന്മാര്‍ കരീബീയൻ വീര്യത്തെ വീഴ്‌ത്തി കറുത്ത കുതിരകളായി കപ്പുയര്‍ത്തുമ്ബോള്‍ ആ ടീമില്‍ ഒരു പാതി മലയാളിയുണ്ടായിരുന്നു.

റിസര്‍വ്വ് ബഞ്ചില്‍ സുനില്‍ വാല്‍സണ്‍.

പിന്നെ 2011ലായിരുന്നു ഇന്ത്യയുടെ ലോകകപ്പ് വിജയം. അന്ന് കേരളത്തില്‍ കളിച്ചു വളര്‍ന്ന മലയാളിയുടെ ശ്രീ… എന്ന ശ്രീശാന്ത്. 2023ല്‍ ഇന്ത്യൻ ടീം വീണ്ടും ലോകകപ്പിന്റെ ഫൈനലില്‍ എത്തുന്നു. അപ്പോഴുമുണ്ട് ടീമില്‍ മലയാളിത്തം. ശ്രേയസ് അയ്യര്‍. ഇന്ത്യൻ മധ്യനിരയുടെ ബാറ്റിങ് കരുത്ത്. ഈ ലോകകപ്പില്‍ രണ്ട് സെഞ്ച്വറി നേടിയ പാതി മലയാളി. ഈ ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യൻ നിരയില്‍ ഉണ്ടാകുമെന്ന് ഉറപ്പിക്കാവുന്ന താരം. കഠിനാധ്വാനത്തിലൂടേയും അര്‍പ്പണ ബോധത്തിലും യുവരാജ് സിംഗിന്റെ യാഥാര്‍ത്ഥ പിൻഗാമിയെന്ന് നാലാം നമ്ബറില്‍ തെളിയിച്ച ശ്രേയസ്.

മുംബൈയില്‍ 1994 ഡിസംബര്‍ മാസത്തില്‍ ആണ് ശ്രേയസ് അയ്യര്‍ ജനിച്ചത്. അയ്യര്‍ ഒരു പാതി മലയാളി കൂടെ ആണ്. കേരളത്തിലെ തൃശ്ശൂരിലാണ് അച്ഛന്റെ തറവാട്. ക്രിക്കറ്റ് കരിയറിലെ ആദ്യത്തെ വഴി തിരിവ് ഉണ്ടായത് അച്ഛൻ സന്തോഷ് അയ്യരിലൂടെ ആണ്.സന്തോഷ് ഏതൊരു തൃശൂർക്കാരനെയും പോലെ ഒരു ഫുട്ബോൾ പ്രേമിയായിരുന്നു.  ശ്രേയസിന് ചെറുപ്പത്തില്‍ ക്രിക്കറ്റ് പോലെ തന്നെ ഫുട്ബാളും പ്രിയപ്പെട്ടതായിരുന്നു എന്നാല്‍ ക്രിക്കറ്റില്‍ മകന്റെ കഴിവ് മനസ്സിലാക്കി അതിലേക്ക് വഴി തിരിച്ചു വിട്ടത് അച്ഛൻ ആയിരുന്നു. ചെറുപ്പത്തില്‍ ക്ലാസ്സ് കഴിഞ്ഞ ശേഷം മഹാരാഷ്ട്രയിലെ ജിംഖാന സ്റ്റേഡിയത്തില്‍ അയ്യര്‍ പരിശീലനത്തിന് പോയിരുന്നു. അവിടെ വച്ചാണ് മുൻ ഇന്ത്യൻ കളിക്കാരനും മുംബൈ രഞ്ജി ടീമിന്റെ കോച്ച്‌ ആയിരുന്ന പ്രവീണ്‍ ആംറെയെ കണ്ടു മുട്ടുന്നത്. ഇത് നിര്‍ണ്ണായകമായി. അങ്ങനെ ശ്രേയസ് ഇന്ത്യൻ ടീമിന്റെ ശ്രേയസായി മാറി.

 

കേരളത്തിലെ തൃശൂര്‍ സ്വദേശിയായ സന്തോഷ് അയ്യരുടെ മകനാണ് ശ്രേയസ്. രോഹിണി അയ്യരാണ് അമ്മ. മുംബൈയില്‍ ബിസിനസുകാരനാണ് സന്തോഷ് അയ്യര്‍. അതിനാല്‍ തന്നെ കുടുംബം മുംബൈയില്‍ സ്ഥിരതാമസക്കാരാണ്. ശ്രേയസ് ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലായിരുന്നു. 12-ാം വയസ്സില്‍ പരിശീലകൻ പ്രവീണ്‍ അംറീയാണ് ശ്രേയസിനെ ക്രിക്കറ്റിലേക്ക് കൈപിടിച്ചുനയിച്ചത്. 2014-15-ല്‍ വിജയ് ഹസാരെ ട്രോഫിയില്‍ ഇടം നേടി. 2015- രഞ്ജി ട്രോഫിയില്‍ കളിച്ചു. 2015-ല്‍ തന്നെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 2.6 കോടിക്ക് ശ്രേയസ് അയ്യരെ ഐപിഎല്‍ ടീമിലേക്ക് സ്വന്തമാക്കി. 2017-ല്‍ ഇന്ത്യൻ ടെസ്റ്റ് ടീമിലും ട്വന്റി-20യിലും ഏകദിനത്തിലും ശ്രേയസ് കളിച്ചു. കഠിനാധ്വാനത്തിലൂടെ ഇന്ത്യൻ ടീമിലെ സ്ഥിര മുഖമാവുകയാണ് ശ്രേയസ്.

Back to top button
error: