IndiaNEWS

തരൂര്‍ തെറിച്ചു; പ്രവീണ്‍ ചക്രവര്‍ത്തി പ്രഫഷനല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍

ന്യൂഡല്‍ഹി: പ്രഫഷനല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി ശശി തരൂരിനെ മാറ്റി പ്രവീണ്‍ ചക്രവര്‍ത്തിയെ കോണ്‍ഗ്രസ് നിയമിച്ചു. കോണ്‍ഗ്രസിന്റെ ഡേറ്റ വിശകലന വിഭാഗം മേധാവിയാണ്. ഇതുവരെ പ്രഫഷനല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ശശി തരൂര്‍ ഈയിടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് നിയമിക്കപ്പെട്ടിരുന്നു.

2017 ല്‍ ഓള്‍ ഇന്ത്യ പ്രഫഷനല്‍ കോണ്‍ഗ്രസ് (എഐപിസി) സ്ഥാപിച്ചപ്പോള്‍ മുതല്‍ തരൂര്‍ ആയിരുന്നു അധ്യക്ഷന്‍. പ്രഫഷണല്‍സ്, വ്യവസായികള്‍ എന്നിവരുമായി ചര്‍ച്ച നടത്തുന്നതിനും ബന്ധപ്പെടുന്നതിനുമാണ് പ്രഫഷനല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചത്.

Signature-ad

ഡേറ്റ വിശകലന വിഭാഗം മേധാവിയായും പ്രവീണ്‍ തുടരും. ഇന്ത്യയുടെ നാനാത്വവും ജനാധിപത്യവും ആക്രമിക്കപ്പെടുന്ന സമയമാണിതെന്ന് പ്രവീണ്‍ പറഞ്ഞു. നമ്മുടെ രാജ്യത്തെ വീണ്ടെടുക്കുന്നതിനുള്ള പോരാട്ടത്തിന് പ്രഫഷനല്‍ വിഭാഗത്തെയും അണിനിരത്തേണ്ടതുണ്ട്. നൂതന ഭാവിയെക്കുറിച്ച് അവര്‍ക്ക് കാഴ്ചപ്പാടുകളുണ്ട്. ഓണ്‍ലൈന്‍ പരിപാടികള്‍ മുതല്‍ റാലികള്‍ വരെ നടത്തുന്നതിനാവശ്യമായ പദ്ധതികളുണ്ടെന്നും പ്രവീണ്‍ പറഞ്ഞു.

Back to top button
error: