സുല്‍ത്താന്‍ ബത്തേരി: തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വയനാട് ജില്ലാ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു.
ജില്ലാ പോലീസ് ആസ്ഥാനത്തെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ ഒരു മണിക്കൂറോളം നീണ്ടു. സുരേന്ദ്രന് പിന്നാലെ സി കെ ജാനു, ബി ജെ പി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ എന്നിവരും ചോദ്യം ചെയ്യലിന് ഹാജരായി.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയാകാന്‍ സി കെ ജാനുവിന് കെ സുരേന്ദ്രന്‍ 35 ലക്ഷം രൂപ കോഴ നല്‍കിയെന്ന കേസിലാണ് ചോദ്യം ചെയ്യല്‍.
കോഴ നല്‍കിയെന്ന് ജെ ആര്‍ പി സംസ്ഥാന ട്രഷറര്‍ ആയിരിക്കെ പ്രസീത അഴീക്കോടാണ് വെളിപ്പെടുത്തിയത്. ഇക്കാര്യങ്ങള്‍ ആരോപിച്ച് പ്രസീത ഫോണ്‍ സംഭാഷണം പുറത്തുവിട്ടിരുന്നു.