IndiaNEWS

മണല്‍ കടത്ത് സംഘത്തിന്‍റെ വാഹനം ഇടിച്ച്‌ സബ് ഇൻസ്‌പെക്‌ടര്‍ക്ക് ദാരുണാന്ത്യം

പാറ്റ്ന: ബിഹാറിലെ ജാമുയി ജില്ലയില്‍  മണല്‍ കടത്ത് സംഘത്തിന്‍റെ വാഹനം ഇടിച്ച്‌ സബ് ഇൻസ്‌പെക്‌ടര്‍ക്ക് ദാരുണാന്ത്യം. ജാമുയി പോലീസ് സ്റ്റേഷനിലെ എസ്‌ഐ പ്രഭാത് രഞ്ജനെയാണ് മണല്‍ മാഫിയ ട്രാക്‌ടര്‍ ഇടിച്ച്‌ കൊലപ്പെടുത്തിയത്.
പ്രഭാത് രഞ്ജന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അനധികൃത മണല്‍ ഖനനം തടയാന്‍ ശ്രമിക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ട്രാക്‌ടര്‍ പൊലീസ് വാഹനത്തില്‍ ഇടിപ്പിക്കുകയായിരുന്നു.
 
ഇടിയുടെ ആഘാതത്തില്‍ എസ്‌ഐ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പൊലീസ് സംഘത്തിനൊപ്പമുണ്ടായിരുന്ന ഹോംഗാര്‍ഡ് രാജേഷ് കുമാറിന് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ ട്രാക്‌ടര്‍ ഓടിച്ചിരുന്ന ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി വ്യപക തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: