IndiaNEWS

ട്രെയിന്‍ റദ്ദാക്കി; റെയില്‍വേ സ്‌റ്റേഷനില്‍ ആക്രമണം

ഡല്‍ഹി: പഞ്ചാബില്‍ നിന്ന് ബിഹാറിലേക്കുള്ള സ്‌പെഷല്‍ ട്രെയിന്‍ റദ്ദാക്കിയതോടെ റെയില്‍വേ സ്‌റ്റേഷനു നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം.

പഞ്ചാബിലെ സിര്‍ഹിന്ദ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. സിര്‍ഹിന്ദ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബിഹാറിലെ സഹസ്ര റെയില്‍വേ സ്റ്റേഷനിലേക്കുള്ള ട്രെയിൻ റദ്ദാക്കിയതിനെ തുടര്‍ന്ന്  ആളുകൾ പ്ലാറ്റ്‌ഫോമിലും ട്രാക്കിലും ഇറങ്ങി മുദ്രാവാക്യങ്ങളും മറ്റുമായി പ്രതിഷേധിക്കുകയായിരുന്നു.

Signature-ad

ഇതിനിടയിൽ  പോലീസിനു നേരെ കല്ലേറുമുണ്ടായി. ട്രെയിനുകള്‍ക്കു നേരെയും കല്ലെറിഞ്ഞു. ദീപാവലി ആഘോഷിക്കാനായി ദശലക്ഷക്കണക്കിന് ആളുകള്‍ വീട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു പൊടുന്നനെ ട്രെയിൻ റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: