KeralaNEWS

പുതുപ്പള്ളിയിലെ ലോട്ടറി കച്ചവടക്കാരന്റെ മരണത്തില്‍ ഒരാള്‍ അറസ്റ്റില്‍

കോട്ടയം: പുതുപ്പള്ളിയിലെ ലോട്ടറി കച്ചവടക്കാരന്റെ മരണത്തില്‍ ഒരാള്‍ അറസ്റ്റില്‍.കവലയ്ക്കു സമീപം ലോട്ടറിക്കച്ചവടം നടത്തിയിരുന്ന എള്ളുകാല എസ്സി ഭവൻ ടി.എ.ചന്ദ്രശേഖരന്റെ മരണത്തില്‍  വാഴക്കുളം പണ്ടാരക്കുന്നേല്‍ പി.കെ.കുരുവിളയെ (67) ആണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

ലോട്ടറിയടിച്ചിട്ട് ചെലവു ചെയ്യാത്തതിനെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ വാക്കു തര്‍ക്കവും ഉന്തും തള്ളുമാണ് ചന്ദ്രശേഖരന്റെ മരണത്തില്‍ കലാശിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് പുതുപ്പള്ളി കവലയിലെ പെട്രോള്‍ പമ്ബിനു സമീപമാണ് ചന്ദ്രശേഖരനെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. പിന്നീടു ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

രണ്ടുമാസം മുൻപു കുരുവിളയ്ക്കു ലോട്ടറി അടിച്ചിരുന്നു. അതിനു ചെലവ് ചെയ്തില്ല എന്നതിന്റെ പേരില്‍ ഇരുവര്‍ക്കുമിടയില്‍ ചെറിയ നീരസം നിലനിന്നിരുന്നു.ഇതിനെച്ചൊല്ലി കഴിഞ്ഞദിവസം വൈകിട്ട് 6.30ന് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

Signature-ad

തുടര്‍ന്നു ചന്ദ്രശേഖരനെ കുരുവിള റോഡിലേക്ക് തള്ളുകയും ആ സമയമെത്തിയ വാഹനമിടിച്ച്‌ ഗുരുതരമായി പരുക്കേല്‍ക്കുകയുമായിരുന്നു. ഈസ്റ്റ് എസ്‌എച്ച്‌ഒ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: