നാളെ നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടുമ്ബോള്‍ മറ്റന്നാള്‍ നടക്കുന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ഏറ്റുമുട്ടും.
അതേസമയം ആകെ 10 മില്യണ്‍ ഡോളര്‍(ഏകദേശം 84 കോടി രൂപ) ആണ് സമ്മാനത്തുകയായി ലോകകപ്പില്‍ വിതരണം ചെയ്യുക.ഇതനുസരിച്ച് കിരീടം നേടുന്ന ടീമിന്‍റെ കൈയിലെത്തുക നാല് മില്യണ്‍ ഡോളര്‍(ഏകദേശം 33.29 കോടി രൂപ) ആണ്. ലോകകപ്പിലെ റണ്ണറപ്പുകള്‍ക്ക് 16.64 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. സെമിയില്‍ പുറത്താവുന്ന ടീമുകള്‍ക്ക് ടീമുകള്‍ക്ക് 6.65 കോടി രൂപ വീതം സമ്മാനത്തുകയായി ലഭിക്കും.
സെമിയിലെത്താതെ ഗ്രൂപ്പ് ഘടത്തില്‍ പുറത്തായ ടീമുകള്‍ക്കും സമ്മാനത്തുകയായി ലക്ഷങ്ങള്‍ ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ടീമുകള്‍ക്ക് 83.23 ലക്ഷം രൂപ വീതമാണ് സമ്മാനത്തുകയായി നല്‍കുക. ഇതിന് പുറമെ ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ മത്സരത്തിലെ വിജയത്തിനും സമ്മാനമുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ ജയിക്കുന്ന ഓരോ മത്സരത്തിലും 33.29 ലക്ഷം രൂപ ടീമുകള്‍ക്ക് സമ്മാനത്തുകയായി ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് മൂന്ന് കോടി രൂപ ഈ ഇനത്തില്‍ സമ്മാനത്തുകയായി കിട്ടും. ആകെ 10 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ കളിച്ചത്.