IndiaNEWS

ചില്ലലമാരയില്‍ ഓടിനടക്കുന്ന എലി; ആശുപത്രി കാന്റീൻ അടച്ചുപൂട്ടി

ചെന്നൈ: സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാന്റീനിന്റെ ചില്ലലമാരയില്‍ എലി ഓടിനടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കാന്റീൻ അടച്ചുപൂട്ടി.

ആശുപത്രിയിലെ ഒരു രോഗിയുടെ ബന്ധുവാണ് എലി ചില്ലലമാരയിലൂടെ ഓടിനടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ക്യാന്റീനില്‍ ഉണ്ടായിരുന്നവര്‍ എലി ഓടിനടക്കുന്ന ചൂണ്ടിക്കാട്ടിയപ്പോള്‍ അത് പഴയ ഭക്ഷണം ആണെന്നും ആര്‍ക്കും നല്കില്ലെന്നുമാണ് കാന്റീൻ ജീവനക്കാരൻ മറുപടി പറഞ്ഞത്.

Signature-ad

സംഭവം വിവാദമായതോടെ ആശുപത്രി കാന്റീൻ അടച്ചുപൂട്ടുകയും നടത്തിപ്പുകാരന് 5000 രുപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളേജിലാണ് സംഭവം.

Back to top button
error: