KeralaNEWS

ഷാജൻ സ്കറിയക്കെതിരെ കുമരകത്തും കേസ് 

കോട്ടയം:കളമശേരി സ്ഫോടനത്തിന്റെ മറവിൽ മതസ്പർദ്ധ വളർത്തുന്ന തരത്തിൽ വർഗീയ പ്രചാരണം നടത്തിയതിന് മറുനാടൻ മലയാളി യുട്യൂബ് ചാനലുടമ ഷാജൻ സ്കറിയക്കെതിരെ കേസ് .
കുമരകം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 153 എ , 504 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
നേരത്തെ പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന പരാതിയില്‍ മറുനാടൻ മലയാളി എഡിറ്റർ ഷാജന്‍ സ്‌ക്കറിയക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരം പാലാരിവട്ടം പൊലീസാണ്  കേസ് രജിസ്റ്റർ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: