KeralaNEWS

അന്ന് പറഞ്ഞത് ഇപ്പോള്‍ സംഭവിച്ചു : കൃഷ്ണപ്രസാദ്

ചങ്ങനാശേരി: കര്‍ഷകര്‍ക്ക് വായ്പയായി ആണ് നെല്ല് വില നല്‍കുന്നതെന്ന് താൻ അന്ന് പറഞ്ഞതിനെ വിമര്‍ശിച്ചവരുടെ മുന്നിലാണ് ഒരു കര്‍ഷകന് ജീവനൊടുക്കേണ്ടി വന്നതെന്ന് നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ്.

ഇത് എല്ലാ കര്‍ഷകര്‍ക്കുമുള്ള മുന്നറിയിപ്പാണ്. നെല്ല് ഉത്പ്പാദിപ്പിച്ചിട്ട് അതിന്റെ വില വായ്പയായി നല്‍കുമ്ബോള്‍ കര്‍ഷകരുടെ സിബില്‍ സ്കോര്‍ ഉള്‍പ്പടെ നഷ്ടമാകുകയാണ്. കര്‍ഷക ആത്മഹത്യകള്‍ ആവര്‍ത്തിക്കുമ്ബോള്‍ പുതുതലമുറ എങ്ങനെ കൃഷിയിലേയ്ക്ക് വരുമെന്നും അദ്ദേഹം ചോദിച്ചു.

Signature-ad

കടബാധ്യതയെ തുടർന്ന്  കിസാൻ സംഘ് ജില്ലാ പ്രസിഡന്റ് കൂടിയായ തകഴി സ്വദേശി പ്രസാദാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. അതേസമയം കുട്ടനാട്ടിലെ കര്‍ഷകന്‍ പ്രസാദ് ആത്മഹത്യ ചെയ്തത് നിര്‍ഭാഗ്യകരവും വിഷമകരവുമായ കാര്യമാണെന്നും ഒരു കര്‍ഷകനും ഇങ്ങനെ അവസ്ഥ വരരുത് എന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

പിആര്‍എസ് വായ്പയുടെ പേരില്‍ തെറ്റിദ്ധരിപ്പിക്കുന്ന ചില കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നുണ്ടെന്നും ധനമന്ത്രി ആരോപിച്ചു.ഇപ്പോഴത്തെ എല്ലാ പ്രതിസന്ധികൾക്കും കാരണം കേന്ദ്ര നയങ്ങളാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

Back to top button
error: