ഇന്ത്യൻ പൗരന്മാര്‍ക്ക് ആരോഗ്യ രേഖകള്‍ സുരക്ഷിതമായി സംരക്ഷിക്കാനും എളുപ്പത്തില്‍ ആക്‌സസ് ചെയ്യാനും സഹായകരമായ ഹെല്‍ത്ത് ഐഡിയാണ് ABHA കാര്‍ഡ്.
ആയുഷ്മാൻ ഭാരത് ഹെല്‍ത്ത് അക്കൗണ്ട് (ABHA) ഐഡി അല്ലെങ്കില്‍ ABHA നമ്ബര്‍ എന്നത് ആധാറുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള ഒരു തിരിച്ചറിയല്‍ നമ്ബറാണ്.
ആധാറിലേത് പോലെ 14 അക്ക അക്കൗണ്ട് നമ്ബര്‍ വഴി ഇന്ത്യയിലെവിടെ നിന്നും തങ്ങളുടെ ആരോഗ്യവിവരങ്ങള്‍ പൗരന്മാര്‍ക്ക് ആക്‌സസ് ചെയ്യാം. കൂടാതെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നിശ്ചിത സ്വകാര്യ ആശുപത്രികളിലും അഞ്ച് ലക്ഷം രൂപ വരെ ഇൻഷുറൻസും ലഭിക്കുന്നു.
വളരെ കുറച്ച് സമയം മാത്രമാണ് ABHA അക്കൗണ്ട് രജിസ്‌ട്രേഷന് വേണ്ടി വരിക.അക്ഷയ സെന്ററുകള്‍ വഴിയോ ആരോഗ്യ മന്ത്രാലയം നല്‍കുന്ന ലിങ്ക് വഴിയോ കാര്‍ഡിന് രജിസ്റ്റര്‍ ചെയ്യാം.
- ആധാര്‍ കാര്‍ഡും മൊബൈല്‍ നമ്ബറും ഉപയോഗിച്ച് അക്ഷയ സെന്റര്‍ വഴി ABHA കാര്‍ഡിന് രജിസ്റ്റര്‍ ചെയ്യാം.
- മൊബൈല്‍ നമ്ബറിലേക്ക് എത്തുന്ന 2 ഒടിപികള്‍ ഉപയോഗിച്ചാണ് രജിസ്‌ട്രേഷൻ.
- 50 രൂപ മാത്രമാണ് അക്ഷയ സെന്ററുകളില്‍ ABHA കാര്‍ഡിന്റെ രജിസ്‌ട്രേഷൻ ഫീ.
അക്ഷയ സെന്റര്‍ കൂടാതെ താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് സ്വന്തമായും രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.