NEWSSocial Media

മന്ത്രിയെത്തിയത് സര്‍ക്കാര്‍ ഹോസ്റ്റലില്‍ പരിശോധനയ്ക്ക്; ഷൂ ലെയ്‌സ് കെട്ടിക്കൊടുത്തത് ഗണ്‍മാന്‍

ബംഗളൂരു: കര്‍ണാടക സാമൂഹികക്ഷേമ മന്ത്രി എച്ച്.സി. മഹാദേവപ്പയുടെ ഷൂസിന്റെ ലെയ്‌സ് ഗണ്‍മാന്‍ കെട്ടി കൊടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ധാര്‍വാഡിലെ സപ്തപുരയില്‍ സര്‍ക്കാര്‍ ഹോസ്റ്റലില്‍ പരിശോധനയ്ക്കു എത്തിയതായിരുന്നു മന്ത്രി.

ഭക്ഷണത്തിന്റെ ഗുണമേന്മയും വൃത്തിയും പരിശോധിക്കാന്‍ ഹോസ്റ്റല്‍ അടുക്കളയില്‍ കയറാനാണ് മന്ത്രി ഷൂസ് ഊരിയത്. തുടര്‍ന്ന് അധികൃതര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷം പുറത്തുവന്ന മഹാദേവപ്പയ്ക്കു ഗണ്‍മാന്‍ ഷൂസ് കെട്ടി കൊടുക്കുകയായിരുന്നു. ഈ സമയം യാതൊരു ഭാവ വ്യത്യാസവുമില്ലാതെ അദ്ദേഹം മറ്റുള്ളവരുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതും ദൃശ്യത്തില്‍ കാണാം.

Signature-ad

മന്ത്രിയുടെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: