KeralaNEWS

ഭാസുരാംഗനോട് ‘കടക്ക് പുറത്തെ’ന്ന് സിപിഐ; ഇ.ഡി പരിശോധന 27 മണിക്കൂര്‍ പിന്നിട്ടു

തിരുവനന്തപുരം: സഹകരണവകുപ്പ് 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവും നിലവില്‍ മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറുമായ എന്‍.ഭാസുരാംഗനെ സിപിഐ പുറത്താക്കി. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിലാണ് തീരുമാനം. കടുത്ത നടപടിക്ക് സംസ്ഥാന നേതൃത്വവും നിര്‍ദേശിച്ചിരുന്നു.

അതിനിടെ, ഭാസുരാംഗന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന 27 മണിക്കൂര്‍ പിന്നിട്ടു. റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാസുരാംഗനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഭാസുരാംഗന്‍ ഇ.ഡി കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്.

Signature-ad

ഇന്നലെ പുലര്‍ച്ചെയാണ് ഭാസുരാംഗന്റെയും സെക്രട്ടറിമാരുടെയും വീടുകളില്‍ ഉള്‍പ്പെടെ ഏഴിടത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന തുടങ്ങിയത്. എന്‍.ഭാസുരാംഗന്‍, മുന്‍ സെക്രട്ടറിമാരായ എസ്. ശാന്തകുമാരി, എം. രാജേന്ദ്രന്‍, കെ മോഹനചന്ദ്ര കുമാര്‍, മാനേജര്‍ എസ്. ശ്രീഗാര്‍, അപ്രൈസര്‍ കെ.അനില്‍കുമാര്‍ എന്നിവരുടെ വീടുകളിലാണു പരിശോധന.

അനധികൃതമായി ജീവനക്കാര്‍ക്കു ശമ്പളം നല്‍കി, മതിയായ ഈടില്ലാതെയും ക്രമവിരുദ്ധമായും കോടികള്‍ വായ്പ നല്‍കി തുടങ്ങിയ ഗുരുതര ക്രമക്കേടുകളിലൂടെ 101 കോടി രൂപയുടെ സാമ്പത്തിക ശോഷണം ബാങ്കിനുണ്ടായെന്നാണു സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. 173 കോടി രൂപ നിക്ഷേപകര്‍ക്കു നല്‍കാനുണ്ട്. 69 കോടി രൂപ മാത്രമാണ് വായ്പയിനത്തില്‍ കുടിശികയായിട്ടുള്ളത്.

 

Back to top button
error: