IndiaNEWS

ബംഗളൂരുവില്‍ മലയാളി യുവാവും ബംഗാളി യുവതിയും ഫ്ലാറ്റില്‍  മരിച്ചനിലയില്‍

ബംഗളൂരു:മലയാളി യുവാവിനേയും ബംഗാളി യുവതിയേയും ഫ്ലാറ്റില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.ഇടുക്കി സ്വദേശി അബില്‍ എബ്രഹാം (29), കൊല്‍ക്കത്ത സ്വദേശിനി സൗമിനി ദാസ്‌ (20) എന്നിവരെയാണ് പൊള്ളലേറ്റ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊത്തന്നൂരിലെ ദൊഡ്ഡഗുബ്ബിയിലെ അപാര്‍ട്ട്‌മെന്റിലാണ്‌ സംഭവം.ഇരുവരും ദേഹത്ത്‌ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയതെന്നാണ്‌ വിവരം.

വിവാഹിതയായ സൗമിനി ബംഗളൂരുവിലെ സ്വകാര്യ കോളേജില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ അബില്‍ ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്.ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം.

അബിലുമായി ലിവിങ്‌ റിലേഷനിലാണെന്ന്‌ സൗമിനി ഭര്‍ത്താവിനെ അറിയിച്ചിരുന്നതായി കൊത്തന്നൂര്‍ പൊലീസ്‌ പറഞ്ഞു.ഇരുവരും ശനിയാഴ്‌ചയാണ്‌ ദൊഡ്ഡഗുബ്ബിയിലെ ഫ്ലാറ്റിലേക്ക്‌ താമസം മാറിയത്‌.

Back to top button
error: