IndiaNEWS

50 കോണ്‍ഗ്രസ് എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്ന് ബിജെപി നേതാവ്; കര്‍ണാടകയില്‍ വീണ്ടും കൂറുമാറ്റ വിവാദം

ബംഗളൂരു: കര്‍ണാടകയില്‍ എംഎല്‍എമാരുടെ കൂടുമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ്-ബിജെപി വാക്‌പോര്. 50 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി മാറ്റത്തിനായി ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചതായി മുന്‍ മന്ത്രിയും ബിജെപി നേതാവുമായ മുരുകേഷ് നിറാനി അവകാശപ്പെട്ടു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നില്ല. എന്നാല്‍ മണ്ഡലത്തിലെ വികസനത്തിനു പണം ലഭിക്കാത്ത എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാനായി മുന്നോട്ടുവരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഢാലോചനയുടെ തെളിവാണു പ്രസ്താവനയെന്നും 50 എംഎല്‍എമാരെ കൂറുമാറ്റാനുള്ള പണത്തിന്റെ സ്രോതസ്സ് നിറാനി വ്യക്തമാക്കണമെന്നും മന്ത്രി പ്രിയങ്ക് ഖര്‍ഗെ ആവശ്യപ്പെട്ടു. ബിജെപിയുടേതു പൊള്ളയായ അവകാശവാദങ്ങള്‍ മാത്രമാണെന്നും ഒരു എംഎല്‍എയെ പോലും ഒപ്പം കൂട്ടാന്‍ അവര്‍ക്ക് ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

ബിജെപി, ജനതാദള്‍ എസ് പാര്‍ട്ടികളില്‍ നിന്നായി 25 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരുന്നതിനായി സമീപിച്ചതായി വ്യവസായ മന്ത്രി എം.ബി. പാട്ടീല്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ബിജെപി ശ്രമിച്ചാല്‍ ഇവരെ മുഴുവന്‍ പാര്‍ട്ടിയിലെത്തിക്കുമെന്നും പാട്ടീല്‍ പറഞ്ഞു.

Back to top button
error: