മണിമല: പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ.മാരായി സഹോദരങ്ങള്‍.ചിറക്കടവ് ഗ്രാമദീപം പുതുക്കാട്ട് റിട്ട. കെ.എസ് ആര്‍.ടി.സി. ഉദ്യോഗസ്ഥൻ മുരളീധരൻ നായരുടെയും പരേതയായ ഭവാനിയമ്മയുടെയും മക്കളായ പി.എം. അനില്‍കുമാറും അനുജൻ പി.എം. സുനില്‍കുമാറുമാണ് മണിമല സ്റ്റേഷനിൽ എസ്.ഐ.മാരായെത്തിയത്.
സ്റ്റേഷനി ലെ സീനിയര്‍, അനുജൻ സുനില്‍കുമാറാണ്.പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ സുനില്‍കുമാര്‍ 72-ാം റാങ്കും അനില്‍കുമാര്‍ 155-ാം റാങ്കുമായിരുന്നു. ഡിഗ്രി കഴിഞ്ഞ് പരീക്ഷാപരിശീലനം നടത്തുന്നതിനിടയിലാണ് പി.എസ്.സി. പരീക്ഷ എഴുതിയത്. ഒരേ റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ച ഇവര്‍ 1997-ലെ പോലീസ് ട്രെയിനിങ് ബാച്ചിലായിരുന്നു. സുനിലിന് 97 ഡിസംബര്‍ ഒന്നിന് നിയമനം ലഭിച്ചു. അനിലിന് 1998 ജനുവരി 27-നും. അനില്‍ ഈരാറ്റുപേട്ട, പൊൻകുന്നം, മണിമല, തിടനാട് സ്റ്റേഷനുകളിലും സുനില്‍ മണിമല, എരുമേലി കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിലും ജോലി ചെയ്തിട്ടുണ്ട്.
കുടുംബവീട്ടിലാണ് അനില്‍കുമാര്‍ താമസിക്കുന്നത്. ഭാര്യ: ജ്യോതിശ്രീ. മക്കള്‍: പാര്‍വതി, പവിത്ര, പ്രണവ്. സുനില്‍ കുടുംബവീടിന് അടുത്തുതന്നെ താമസിക്കുന്നു. ശാലിനിയാണ് ഭാര്യ. മക്കള്‍: അശ്വിൻ, അമന്യ.