കൊച്ചി:അയ്യായിരമല്ല അപ്പച്ചാ 5500 ഉണ്ട്.കണ്ടക്ടർ ശ്രീകുമാറിന്റെ വാക്ക് കേട്ടപ്പോൾ ആ മനുഷ്യൻ പൊട്ടിക്കരഞ്ഞു.പിന്നെ മെല്ലെ കൈയുയർത്തി തൊഴുതു.
ബസ്സിൽ നിന്ന് കിട്ടിയ പൊതി കണ്ടക്ടർ ശ്രീകുമാറും ഡ്രൈവർ റഷീദും കൂടി തുറന്നു നോക്കിയപ്പോൾ അതിൽ 500 ന്റെ കുറെ നോട്ടുകൾ. അതിനോടൊപ്പം ഒരു കടലാസിൽ എഴുതി വെച്ചിരുന്ന നമ്പരിലേക്ക് ശ്രീകുമാർ അപ്പോൾ തന്നെ വിളിച്ചു.മറു തലയ്ക്കലെ ഇടറിയ ശബ്ദത്തോട് ശാന്തമായി പറഞ്ഞു: “പണം നഷ്ടമായിട്ടില്ല വൈറ്റിലയിൽ എത്തിയാൽ തരാം ………”
കിട്ടില്ലായെന്ന് കരുതിയ തന്റെ സമ്പാദ്യം
തിരികെ കിട്ടിയപ്പോൾ താൻ പറഞ്ഞതിനേക്കാൾ 500 കൂടുതലുണ്ട് എന്ന് കേട്ടപ്പോൾ ആ പാവം കരഞ്ഞു പോയി.
ചെറിയ കാര്യങ്ങൾക്ക് പോലും വലിയ കൈക്കൂലി വാങ്ങുന്നവർ ഓർക്കണം ,ശമ്പളം കിട്ടാതിരിക്കുന്ന സമയത്തും ഈ കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ പ്രവർത്തിയെ ……
എത്രയൊ സർക്കാർ ജീവനക്കാർ മാതൃകാപരമായി പ്രവർത്തിക്കുന്നു. അവരിലേക്ക് ഇതുപോലുള്ളവർ
എത്തുമ്പോൾ അഭിമാനം തന്നെയാണ്.
ആശംസകൾ പ്രിയപ്പെട്ടവരേ – ശ്രീകുമാർ
& റഷീദ് കെഎസ്ആർടിസി കായംകുളം ഡിപ്പോ