FeatureNEWS

വീട്ടില്‍ എലി ശല്ല്യം രൂക്ഷമാണോ;  പോംവഴിയുണ്ട്

വീടിനുള്ളില്‍ എലിയുടെ ശല്ല്യം മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്.എലിക്ക് പാര്‍ക്കാൻ തക്ക സൗകര്യമായ ഇടം വീടിനുള്ളിൽ ഒരുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഒപ്പം ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി കിടക്കുന്നത് ഒഴിവാക്കുന്നതും വീടിന്റെ അങ്ങിങ്ങായുള്ള ഓട്ടകളും തുളകളുമൊക്കെ അടച്ച്‌ സുരക്ഷിതമാക്കുന്നതും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെയാണ്.

ചെറിയ ഓട്ടകളിലൂടെയും മറ്റും എലികള്‍ വീട്ടിനുള്ളിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്. അതിനാല്‍ ഇത്തരം തുറന്ന ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അടയ്ക്കാനും മറക്കരുത്. ഇത്തരം തുറന്നപ്രദേശങ്ങള്‍ ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. ഫുഡ് വേസ്റ്റ് പോലുള്ളവ കൃത്യമായ ഇടവേളകളില്‍ കളയുക. ഇത്തരം ഭക്ഷണ അവശിഷ്ടങ്ങളുടെ സാന്നിധ്യം എലികളെ ആകര്‍ഷിക്കും. ഭിത്തികളോട് ചേര്‍ന്ന് വസ്തുക്കള്‍ സൂക്ഷിക്കുന്നതും ഒഴിവാക്കുക.

Signature-ad

എലികളുടെ ശല്യം വര്‍ധിക്കുകയാണെങ്കില്‍ കെണി വെച്ച്‌ എലിയെ പിടികൂടുക. പ്രാണിശല്യമകറ്റാൻ മാത്രമല്ല എലികളെ തുരത്താനും വെളുത്തുള്ളി മികച്ചതാണ്. വെളുത്തുള്ളി കഷ്ണങ്ങളിട്ട വെള്ളം സ്പ്രേ ചെയ്യുന്നത് നല്ലതാണ്. വീടിന്റെ പ്രവേശന ഭാഗങ്ങളില്‍ വെളുത്തുള്ളി അല്ലികളാക്കി വെക്കുന്നതും നല്ലതാണ്.

ഉള്ളി ചെറുകഷണങ്ങളാക്കി മുറികളില്‍ സൂക്ഷിക്കുന്നതും ഫലപ്രദമാണ്. പഴകിയ ഉള്ളി ദുര്‍ഗന്ധം പരത്തുന്നതിനാല്‍ ഇവ ദിവസവും മാറ്റാനും ശ്രദ്ധിക്കണം.

രൂക്ഷഗന്ധങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നവയാണ് എലികള്‍. ചെറിയ പാത്രങ്ങളിലോ അതല്ലെങ്കില്‍ സ്പ്രേ ബോട്ടിലിലോ അമോണിയ കലക്കി എലി വരാനിടയുള്ള ഭാഗങ്ങളില്‍ വെക്കാം. എലിശല്യം തടയാൻ മികച്ച വഴിയാണ് കര്‍പ്പൂരതുളസി തൈലം. അല്‍പം പഞ്ഞിയെടുത്ത് കര്‍പ്പൂരതൈലത്തില്‍ മുക്കി ജനലിന്റെയും വാതിലിന്റെയും ഭാഗങ്ങളില്‍ വെക്കുക. ഇടയ്ക്കിടെ ഇപ്രകാരം ചെയ്യുക വഴി എലികളെ തടയാനാവും. ഒപ്പം വീട്ടില്‍ സുഗന്ധം നിലനില്‍ക്കാനും ഇതൊരു നല്ല മാർഗമാണ്.

Back to top button
error: