KeralaNEWS

യൂട്യൂബറെ ഹണിട്രാപ്പിൽ കുടുക്കി: 2 യുവതികൾ ഉൾപ്പെടെ  4 പേർ അറസ്റ്റിൽ

   യൂട്യൂബറെ ഹണിട്രാപ്പിൽ കുടുക്കിയ കേസിൽ നാല് പേർ അറസ്റ്റിൽ. കൊല്ലം സ്വദേശി അൽ അമീൻ, ഇടുക്കി സ്വദേശികളായ അഭിലാഷ്, അക്ഷയ, ആതിര എന്നിവരെയാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം മഞ്ചേരി സ്വദേശിയായ യൂട്യൂബറാണ് പരാതി നൽകിയത്.
യൂട്യൂബിൽ നിന്ന് ലഭിച്ച നമ്പറിലൂടെ ബന്ധപ്പെട്ട് അക്ഷയ എന്ന പെൺകുട്ടി ഇയാളുമായി സൗഹൃദത്തിലായി. പിന്നീട് സുഖമില്ലാതെ കിടക്കുന്ന തന്റെ അനിയന് കൗൺസലിംഗ് നൽകണമെന്ന് പറഞ്ഞ് യുവാവിനെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അവിടെ വെച്ച് അക്ഷയ നൽകിയ ജ്യൂസ് കുടിച്ച് താൻ മയങ്ങി പോയെന്നും മയക്കം വിട്ട് എഴുന്നേറ്റപ്പോൾ ആതിര എന്ന പെൺക്കുട്ടിയെയാണ് അവിടെ കണ്ടെതെന്നും യൂട്യൂബർ പരാതിയിൽ പറയുന്നു.
കുറച്ചു കഴിഞ്ഞ് അൽ അമീൻ, അഭിലാഷ് എന്നിവർ വന്ന് യുവതികളെ ഇയാളുമായി ചേർത്തു നിർത്തി ഫോട്ടോയെടുക്കുകയും വീഡിയോ എടുക്കുകയും ചെയ്തു. ഫോട്ടോയും വിഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കാതിരിക്കാൻ അഞ്ചു ലക്ഷം രൂപ ഇവർ ആവശ്യപ്പെട്ടു എന്നും യൂട്യൂബർ പറയുന്നു.

പിന്നീട് തന്റെ പക്കൽ പൈസയില്ലെന്ന് പറഞ്ഞപ്പോൾ അക്കൗണ്ടിൽ കിടന്ന 10,000 രൂപ ഇവർ എടുക്കുകയും ഇയാളുടെ കാർ അക്ഷയുടെ പേരിൽ എഴുതി വാങ്ങുകയും ചെയ്തുവെന്നും  പരാതിയിൽ പറയുന്നു. ഇതിന് ശേഷം ഇയാളെ കൂത്താട്ടുകുളം ബസ് സ്റ്റാൻഡിലിറക്കുകയും ചെയ്തു. ഇതിന് ശേഷം കുത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ യൂട്യൂബർ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഈ നാല് പേരും പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: