LIFELife Style

വീട്ടില്‍ പാമ്പ് വരാതിരിക്കാന്‍ ഈ ചെടികള്‍ നട്ടുപിടിപ്പിക്കാം

വീടിന് ചുറ്റും പറമ്പും അതുപോലെ നല്ലപോലെ മരങ്ങളുമെല്ലാം ഉണ്ടെങ്കില്‍ പാമ്പ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. നല്ല തണുപ്പുള്ള സമയത്താണെങ്കില്‍ പാമ്പ് വീട്ടില്‍ കയറാനുള്ള സാധ്യതയും കൂടുതല്‍ തന്നെ. ചിലപ്പോള്‍ കട്ടിലിനടിയില്‍ പോലും പാമ്പ് കയറികിടക്കാം. പലരും ഇത് ശ്രദ്ധിക്കാതെ പാമ്പിനെ ചവിട്ടുമ്പോള്‍ അത് പാമ്പ് കടി ഏല്‍ക്കുന്നതിന് വരെ കാരണമാകുന്നുണ്ട്.

പ്രത്യേകിച്ച് കുട്ടികള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തില്‍ വീട്ടില്‍ പാമ്പ് കയറാതിരിക്കാന്‍ നിങ്ങള്‍ക്ക് വീട്ടിലെ പൂന്തോട്ടത്തില്‍ നട്ട് പിടിപ്പിക്കാവുന്ന ചില ചെടികളുണ്ട്. ഇവയുടെ മണം കാരണം പാമ്പുകള്‍ക്ക് ആ പ്രദേശത്തേയ്ക്ക് അടുക്കാന്‍ പറ്റില്ല. ഇതത്ത്രില്‍ പാമ്പിനെ ഓടിപ്പിക്കുന്ന ചെടികള്‍ ഏതെല്ലാമെന്ന് നോക്കാം.

Signature-ad

ഉള്ളിച്ചെടി
ചിലര്‍ ഉള്ളി വീട്ടില്‍ തന്നെ നട്ട് ഉള്ളി കൃഷി ചെയ്യുന്നവരുണ്ട്. ഇത്തരത്തില്‍ ഉള്ളി വീട്ടില്‍ നട്ട് വളര്‍ത്തുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് ഇത് വീടിന്റെ മുറ്റത്തായി നട്ട് വളര്‍ത്താവുന്നതാണ്. അതുപോലെ, വീടിന് ചുറ്റിനും ഒരു ഉള്ളിച്ചെടി വീതം നട്ട് വളര്‍ത്തുന്നത് നല്ലതാണ്. ഇത് വീട്ടിലേയ്ക്കും അതുപോലെ തന്നെ വീടിന്റെ പരിസരത്തേയ്ക്കും പാമ്പ് കയറുന്നത് തടയാന്‍ സഹായിക്കുന്നതാണ്. കാരണം, ഉള്ളിച്ചെടിയുടെ ഗന്ധം പാമ്പുകള്‍ക്ക് താങ്ങാന്‍ പറ്റില്ല. അതിനാല്‍, ഈ മണം ഉള്ള ഭാഗത്തുനിന്നും പാമ്പ് നീങ്ങി പോകുന്നു. അതുപോലെ തന്നെ കടന്ന് വരാനും ശ്രമിക്കുകയില്ല.

പുതിന ചെടി
പുതിനയില കറികളിലും മറ്റും പതിവായി ഉപയോഗിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ പുതിന ചെടി നട്ട് വളര്‍ത്താവുന്നതാണ്. വീടിനോട് ചേര്‍ന്നും അതുപോലെ, വീടിന്റെ പരിസരത്തും പുതിന ചെടി നട്ട് വളര്‍ത്തുന്നത് പാമ്പ് വീട്ടില്‍ കയറാതിരിക്കാന്‍ സഹായിക്കുന്നതാണ്. കാരണം, പുതിന ചെടി ഇരിക്കുന്ന ഭാഗത്ത് ഇതിന്റെ മണം മൊത്തം നിറഞ്ഞ് ഒരു സംരക്ഷണ വലയം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ തന്നെ, ഇതിന്റെ മണം നിലനില്‍ക്കുന്ന ഭാഗത്തേയ്ക്ക് പാമ്പുകള്‍ വരികയില്ല. ഇത് പാമ്പുകളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ സഹായിക്കുന്നുണ്ട്.

തുളസി
വീട്ടില്‍ തുളസി നട്ട് പിടിപ്പിക്കുന്നത് വളരെ നല്ലതാണ്. ആരോഗ്യപരമായി നോക്കിയാല്‍ കഫക്കെട്ട് പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ തുളസി സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ, പാമ്പിനെ വീട്ടില്‍ നിന്നും അകറ്റാന്‍ ഇത് സഹായിക്കുന്നുണ്ട്. തുളസിയ്ക്ക് നല്ലൊരു സുഗന്ധമുണ്ട്. ഇത് മനുഷ്യന് ഇഷ്ടമാണെങ്കില്‍ പാമ്പിന് ഈ മണം അത്ര ഇഷ്ടമല്ല. അതിനാല്‍ തുളസിയുടെ മണമുള്ള സ്ഥലത്ത് നിന്നും പാമ്പുകള്‍ അകന്നുനില്‍ക്കുന്നു. അതിനാല്‍ വീട്ടില്‍ തുളസി നട്ട് പിടിപ്പിക്കാം. വീടിന് ചുറ്റും തുളസിയുടെ മണം എത്തുന്ന വിധത്തില്‍ നിങ്ങള്‍ക്ക് തുളസി നട്ട് പിടിപ്പിക്കാവുന്നതാണ്.

ഇഞ്ചിപ്പുല്ല്
ഇഞ്ചിപ്പുല്ല് ഉപയോഗിച്ച് നിരവധി ബാത്ത്റൂം ക്ലീനറും അതുപോലെ തന്നെ വീട് ക്ലീന്‍ ചെയ്യാനുള്ള ലോഷനും നമ്മള്‍ തയ്യാറാക്കാറുണ്ട്. ഇഞ്ചിപ്പുല്ലിന് നല്ല റിഫ്രഷിംഗ് സ്മെല്‍ ഉണ്ട്. ഇത് വീടിന് തുറ്റും നട്ട് പിടിപ്പിച്ചാല്‍ ഇതിന്റെ മണം വീടിന് ചുറ്റും പരക്കും. ഇതിന്റെ മണം നിങ്ങളുടെ വീടിന് ചുറ്റും ഉണ്ടെങ്കില്‍ പാമ്പ് വരാനുള്ള സാധ്യതയും കുറയുന്നു. പാമ്പിന് ഇഞ്ചിപ്പുല്ലിന്റെ മണം താങ്ങാന്‍ പറ്റുകയില്ല. ഇതിന്റെ മണം നിലനില്‍ക്കുന്ന സ്ഥലത്ത് നിന്നും പാമ്പ് നീങ്ങിപ്പോകുന്നതാണ്. അതിനാല്‍, വീട്ടില്‍ ഇഞ്ചിപ്പുല്ല് നട്ട് പിടിപ്പിക്കുന്നത് നല്ലതാണ്.

കറുവാപ്പട്ട
വീട്ടില്‍ കറുവാപ്പട്ട മരം നട്ട് പിടിപ്പിക്കുകയാണെങ്കില്‍ ഇത് നല്ലതാണ്. ഇതിന്റെ മണം പാമ്പുകളെ വീട്ടില്‍ നിന്നും അതുപോലെ തന്നെ വീടിന് ചുറ്റും വരുന്നത് തടയുന്നുണ്ട്. അതിനാല്‍, വീടിനോട് ചേര്‍ന്ന് കറുവാപ്പട്ട മരം നിങ്ങള്‍ക്ക് നട്ട് പിടിപ്പിക്കാവുന്നതാണ്. കറുവാപ്പട്ട ഇല്ലെങ്കില്‍ കറുവാപ്പട്ട പൊടി അതിന്റെ പൊടി വീടിന് ചുറ്റും തൂവുന്നത് പോലും സത്യത്തില്‍ പാമ്പുകളെ അകറ്റാന്‍ നിങ്ങളെ സഹായിക്കും. അതുമല്ലെങ്കില്‍ കറുവാപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളം വീടിന് ചുറ്റും തെളിക്കുന്നത് നല്ലതാണ്. ഇതും പാമ്പിനെ അകറ്റാന്‍ സഹായിക്കുന്നതാണ്.

ചെണ്ടുമല്ലി
പണ്ട് ഒട്ടുമിക്ക വീടുകളിലും വളര്‍ന്നിരുന്ന ചെടിയായിരുന്നു ചെണ്ടുമല്ലി. ഈ ചെണ്ടുമല്ലി നിങ്ങളുടെ വീട്ടില്‍ ഉണ്ടെങ്കില്‍ പാമ്പ് വരാനുള്ള സാധ്യതയും കുറവാണ്. ചെണ്ടുമല്ലിയ്ക്ക് നല്ല മണമുണ്ട്. ഇതിന്റെ മണം പാമ്പുകള്‍ക്ക് പറ്റാത്തതിനാല്‍ തന്നെ ചെണ്ടുമല്ലിയുടെ മണം നിലനില്‍ക്കുന്ന സ്ഥലത്ത് നിന്നും പാമ്പുകള്‍ അകന്ന് പോകുന്നു. അതിനാല്‍ വീട്ടിലെ പൂന്തോട്ടത്തില്‍ നിങ്ങള്‍ക്ക് ചെണ്ടുമല്ലിയും ഉള്‍പ്പെടുത്താവുന്നതാണ്.

Back to top button
error: