മുണ്ടക്കയം:ശബരിമല വനത്തിൽ നിന്നും പിടിച്ചു കൊണ്ട് വന്ന കാട്ടുപന്നികളെ ജനവാസ മേഖലയായ ചെന്നാപ്പാറ ഭാഗത്തു കൂട്ടത്തോടെ ഇറക്കി വിട്ട വനം വകുപ്പ് നടപടിയിൽ പ്രതിഷേധിച്ച് പെരുവന്താനം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു.
നാളുകളായി വന്യ മൃഗശല്യം രൂക്ഷമായ മേഖലയിലാണ് വനം വകുപ്പിന്റെ ഈ ജനദ്രോഹ നടപടി. ഇതൊരു സൂചന സമരം ആണെന്നും ആയിരക്കണക്കിന് ആളുകളെ അണിനിരത്തിക്കൊണ്ട് എൻഎച്ച് ഉപരോധം ഉൾപ്പെടെയുള്ള ജനകീയ പ്രക്ഷോഭം നടത്തുമെന്നും നേതാക്കൾ അറിയിച്ചു. ധർണ്ണ സമരത്തിന് ശ്രീ വി സി ജോസഫ് വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു.ശ്രീ ഷാജഹാൻ മഠത്തിൽ ഉത്ഘാടനം ചെയ്തു. ജോൺ പി തോമസ്, നൗഷാദ് ഇല്ലിക്കൽ,അയൂബ് ഖാൻ, ജയചന്ദ്രൻ,പഞ്ചായത്ത് പ്രസിഡന്റ്‌മാരായ നിജിനി ഷംസുദ്ധീൻ, ശ്രീജ ഷൈൻ, KK ജനാർദ്ദനൻ,ഷാജി പുല്ലാട്ട്, KR വിജയൻ,ബൈജു ER,ഷീബ ബിനോയ്,ടോംസ് കുര്യൻ,ശരത് ഒറ്റപ്ലാക്കൻ, എബി പാലൂർക്കാവ് , ജയപ്രകാശ്,PK ഷാജി, സത്യൻ ചെന്നാപ്പാറ എന്നിവർ സംസാരിച്ചു.
മണ്ഡലകാലം തുടങ്ങുന്നതിന് മുന്നോടിയായി പമ്ബയില്‍ അലഞ്ഞുതിരിയുന്ന കാട്ടുപന്നികളെ അര്‍ധരാത്രിയില്‍ ലോറിയില്‍ എത്തിച്ച് മുണ്ടക്കയത്തെ ജനവാസ മേഖലയില്‍ തുറന്നുവിടുകയായിരുന്നു.കഴിഞ്ഞ രാത്രിയിലാണ് മുണ്ടക്കയത്തിന് സമീപം കൊമ്ബുകുത്തി, ചെന്നാപ്പാറ മേഖലകളില്‍ പന്നികളെ എത്തിച്ച് തുറന്നുവിട്ടത്.
കഴിഞ്ഞ മണ്ഡലകാലത്തിന് മുൻപ് പന്നികളെ പമ്ബാവാലി മേഖലയിലെ എയ്ഞ്ചല്‍വാലിയില്‍ എത്തിച്ച് തുറന്നുവിട്ടതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രദേശത്ത് കാട്ടുപന്നികള്‍ വലിയ നാശനഷ്‌ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.
.
വന്യമൃഗങ്ങളുടെ ശല്യത്തില്‍ പൊറുതിമുട്ടിയിരിക്കുന്ന കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളിലെ പ്രദേശങ്ങളായ കൊമ്ബുകുത്തി ചങ്ങാപാറ മേഖലകളിലാണ് പന്നികളെ ഇറക്കി വിട്ടിരിക്കുന്നത്.