പട്‌ന: അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും വിദേശമദ്യം മോഷ്ടിച്ച് നഗരവാസികള്‍. ബിഹാറിലെ ഗയ ജില്ലയിലെ ദോഭിയില്‍ ദേശീയ പാതയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് പുറത്ത് വന്നത്.
അനധികൃതമായി വിദേശ മദ്യവുമായി എത്തിയ കാര്‍ ദേശീയ പാതയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിന് പിന്നാലെയാണ് റോഡിലുണ്ടായിരുന്നവര്‍ മദ്യക്കുപ്പികള്‍ കൊളളയടിക്കാന്‍ തുടങ്ങിയത്.
गया जिले के डोभी मे शराब से भरी कार सड़क दुर्घटना के बाद लोगों ने लूटी शराब , डोभी पुलिस ने वाहन में बचे शराब को किया बरामद…#BiharNews #BiharPolice pic.twitter.com/4h1mwsdYbk
— News4Nation (@news4nations) October 31, 2023
അപകടം സംഭവിച്ച കാറിനുളളില്‍ നിന്നും മദ്യക്കുപ്പികള്‍ എടുത്ത് കൊണ്ട് ഓടുന്ന ആളുകളാണ് വീഡിയോയില്‍ ഉളളത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിരുന്നു. പൊലീസിന് മദ്യം കൊണ്ടുപോകുന്നവരെ നിയന്ത്രിക്കാനായില്ല. കാറില്‍ മദ്യം കടത്തിയവര്‍ക്കും മദ്യം മോഷ്ടിച്ചവര്‍ക്കും എതിരേ കര്‍ശന നടപടിയെടുക്കുമെന്നും അവരെ കണ്ടെത്തി വരികയാണെന്നും എക്സൈസ് അറിയിച്ചു. 2016 മുതല്‍ ബിഹാറില്‍ മദ്യം നിരോധനം നിലനില്‍ക്കുകയാണ്.