KeralaNEWS

ശബരിമല തീർത്ഥാടനം;പച്ചക്കറിവില കുതിച്ചു കയറുന്നു

പത്തനംതിട്ട:ശബരിമല തീര്‍ത്ഥാടനകാലത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത്‌ പച്ചക്കറിവില കുതിച്ചുകയറുമെന്ന് ഉറപ്പായി. നിലവിൽ കൊച്ചുള്ളി  സെഞ്ച്വറി തികച്ചിരിക്കുകയാണ്.തൊട്ടുപിന്നാലെയുണ്ട് മുരിങ്ങയും സവാളയും.
 മാസങ്ങള്‍ക്ക് മുൻപ് നൂറുരൂപ കടന്ന ഇഞ്ചിവില ഇനിയും കുറഞ്ഞിട്ടില്ല. നാടൻ പച്ചക്കറികളാണെങ്കില്‍ കിട്ടാനുമില്ല.മഴയും വരള്‍ച്ചയും മാറിമാറി എത്തിയതോടെ  നാട്ടിൻപുറങ്ങളിൽ കൃഷിനാശം വ്യാപകമായി. ഇതോടെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ പച്ചക്കറികളെ അമിത വില നൽകി വാങ്ങേണ്ട സ്ഥിതിയാണുള്ളത്.

ഉള്ളിയുടെ ഉത്പാദനം കുറഞ്ഞതിനെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഉള്ളിയുടെ വിലയില്‍ പെട്ടെന്ന് വര്‍ദ്ധനയുണ്ടായത്. കര്‍ണാടകയിലും ആന്ധ്രാപ്രദേശിലുമാണ് ഉള്ളിക്കൃഷിയുള്ളത്.  അതേസമയം, ശബരിമല സീസൺ മുൻനിർത്തി ഉള്ളി പൂഴ്ത്തിവയ്ക്കുകയാണെന്ന ആക്ഷേപവുമുണ്ട്.

Back to top button
error: