KeralaNEWS

യുവതിയെ ഗള്‍ഫിലെത്തിച്ച്‌ പെണ്‍വാണിഭത്തിന് ഉപയോഗിച്ച പ്രതിക്ക് 33 വര്‍ഷം തടവ്

തൃശൂര്‍: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഗള്‍ഫിലെത്തിച്ച ശേഷം ബലാത്സംഗം ചെയ്യുകയും പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച്‌ കോടതി.

19 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസിൻ്റെ വിധി വന്നത്.ആലംങ്കോട് കണ്ടുകുളങ്ങര വീട്ടില്‍ അഷറഫി (47)ന് ആണ് 33 വര്‍ഷം തടവും 1.60 ലക്ഷം രൂപ പിഴയും കുന്നംകുളം പോക്സോ കോടതി ശിക്ഷ വിധിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് എസ് ലിഷയാണ് ശിക്ഷ പ്രഖ്യാപിച്ചത്.

Signature-ad

ജോലി വാഗ്ദാനം നല്‍കി യുവതിയെ മറ്റു പ്രതികളായ ലത്തീഫ്, ഉഷ എന്നിവരുമായി ചേര്‍ന്ന് വിദേശത്തേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച്‌ ബലാസംഗം ചെയ്യുകയുമായിരുന്നു. ശേഷം പെണ്‍ വാണിഭത്തിനായി ഈ യുവതിയെ ഉപയോഗിക്കുകയും ചെയ്തു. 2004 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: