CrimeNEWS

ചക്കരക്കല്ലിൽ ഗർഭിണിയായ ഭാര്യയെ സംശയത്തിന്‍റെ പേരിൽ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം

കണ്ണൂർ: ചക്കരക്കല്ലിൽ ഗർഭിണിയായ ഭാര്യയെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം. മൗവ്വഞ്ചേരി സ്വദേശി അരുണിനെയാണ് തലശ്ശേരി കോടതി ശിക്ഷിച്ചത്. 2012 ജൂലൈയിലായിരുന്നു സംഭവം. സംശയത്തിന്‍റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് അരുൺ കുറ്റക്കാരനെന്ന വിധി. വലിയന്നൂരിലെ ബിജിന മൂന്ന് മാസം ഗർഭിണിയായിരിക്കെയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.

2012 ജൂലൈ മൂന്നിന് രാവിലെ പത്തരയ്ക്ക് അമ്മയ്ക്കൊപ്പം സ്വന്തം വീട്ടിൽ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഇരുപത്തഞ്ചുകാരി ബിജിന. അമ്മയും സഹോദരൻമാരും അവരുടെ ഭാര്യമാരും വീട്ടിലുണ്ടായിരുന്നു. ഓട്ടോയിലെത്തിയ അരുൺ ക്രൂരമായി മർദിച്ച ശേഷം ബിജിനയെ കുത്തിക്കൊലപ്പെടുത്തി. തടയാൻ ശ്രമിച്ച സഹോദരന്‍റെ ഭാര്യക്കും അമ്മയ്ക്കും പരിക്കേറ്റു. രക്ഷപ്പെട്ട അരുണിനെ ദിവസങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്തു. അതിക്രൂര കൊലപാതകത്തിലാണ് അരുണിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ജീവപര്യന്തത്തിന്‍റെ കൂടെ പത്ത് വർഷം തടവും ഒന്നര ലക്ഷം പിഴയും ശിക്ഷയുണ്ട്. 22 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്.

Back to top button
error: