IndiaNEWS

റെയില്‍വേ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ ഇന്ത്യ പുറത്ത്, പകരം ഭാരത്

ന്യൂഡൽഹി:റെയില്‍വേ മന്ത്രാലയം കേന്ദ്ര മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടില്‍ ഇന്ത്യ എന്നുള്ളതിനു പകരം എല്ലായിടത്തും ഭാരത് എന്ന് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്.

സര്‍വ മേഖലകളിലും ഇന്ത്യക്കു പകരം ഭാരത് എന്ന് കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനിടെയാണ് റെയില്‍വേ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള പുതിയ നീക്കം.

Signature-ad

മൂന്ന് ദിവസം മുൻപ് എൻ.സി.ഇ.ആര്‍.ടി. പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്നതിനു പകരം ഇനിമുതല്‍ ഭാരത് എന്ന് പ്രയോഗിച്ചാല്‍ മതിയെന്ന നിര്‍ദേശം വന്നിരുന്നു. പിന്നാലെയാണ് റെയില്‍വേ സമര്‍പ്പിച്ച നിര്‍ദേശങ്ങളിലും ഭാരത് ഇടംപിടിച്ചത്. രാജ്യത്തെ സംബന്ധിച്ച എല്ലാ രേഖകളിലും ഇനിമുതല്‍ ഭാരത് എന്ന പേര് കൊണ്ടുവരാനുള്ള നീക്കത്തിലേക്കുള്ള ചുവടുവയ്പാണിതെന്നാണ് വിലയിരുത്തല്‍.

പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത പ്രതിഷേധം അവഗണിച്ചാണ് കേന്ദ്രം  ഔദ്യോഗിക രേഖകളിലെല്ലാം ഭാരത് കൊണ്ടുവരാനുള്ള നീക്കം നടത്തുന്നത്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ സര്‍ക്കാര്‍ രേഖകളില്‍ ഈ തരത്തില്‍ മാറ്റം കൊണ്ടുവരുമെന്നാണ് വിവരം. ഭരണഘടനയില്‍ ഇന്ത്യ എന്നും ഭാരതം എന്നും മാറിമാറി ഉപയോഗിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ മന്ത്രിസഭയ്ക്കു നല്‍കിയ നിര്‍ദേശങ്ങളില്‍ ഭാരത് പ്രയോഗിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

Back to top button
error: