KeralaNEWS

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടാന്‍ ശ്രമം; എന്‍.സി.പി നേതാവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

കൊച്ചി: പണം നല്‍കിയാല്‍ സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്ന എന്‍.സി.പി നേതാവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്. എന്‍ സി.പി വയനാട് ജില്ലാ പ്രസിഡന്റ് പ്രേമാനന്ദനാണ് സര്‍ക്കാര്‍ ജോലിക്കായി ലക്ഷങ്ങള്‍ ആവശ്യപെടുന്നത്.

എന്‍.സി.പി വയനാട് ജില്ലാ പ്രസിഡന്റും ഔദ്യോഗിക വിഭാഗം നേതാവുമായ കെ.ബി പ്രേമാനന്ദനാണ് ലക്ഷങ്ങള്‍ നല്‍കിയാല്‍ സര്‍ക്കാര്‍ ജോലി വാങ്ങിനല്‍കാമെന്ന് ഉറപ്പുനല്‍കുന്നത്. സര്‍ക്കാറിന് കീഴിലുള്ള ബോര്‍ഡുകളില്‍ ക്ലര്‍ക്ക് തസ്തികക്ക് 18 ലക്ഷവും പ്യൂണിന് 13 ലക്ഷവും നല്‍കിയാല്‍ ജോലി ഉറപ്പെന്ന് പ്രേമാനന്ദന്‍ വാഗ്ധാനം ചെയ്യുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറമെ നാഷ്ണലൈസ്ഡ് ബാങ്കുകളിലും ജോലിയുണ്ട് അതിന് 18 ലക്ഷം നല്‍കണമെന്നും പറയുന്നു.

Signature-ad

 

Back to top button
error: