CrimeNEWS

നെടുംകണ്ടത്ത് പില്ലര്‍കുഴിയില്‍ തലകീഴായി മൃതദേഹം; പൊലീസ് അന്വേഷണം തുടങ്ങി

ഇടുക്കി: നെടുംകണ്ടം തൂക്കുപാലത്ത് ബസ് സ്റ്റാന്‍ഡിന് സമീപത്തെ കുഴിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കെട്ടിടം പണിക്കായി തയ്യാറാക്കിയ പില്ലര്‍ കുഴിയിലാണ് മൃതദേഹം കണ്ടത്. നെടുംകണ്ടം പോലീസിന്റെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. തലകീഴായ നിലയിലാണ് കുഴിയില്‍ മൃതദേഹം കണ്ടെത്തിയത്.

എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമല്ല. ആളെ തിരിച്ചറിയാനുള്ള അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. വിവരമറിയിച്ച് നാട്ടുകാരായ നിരവധി പേരാണ് ഇവിടേക്ക് എത്തിയത്.

Signature-ad

പത്തനംതിട്ട കടമ്മനിട്ടയിലും മൃതദേഹം കണ്ടെത്തി. മധ്യവയസ്‌ക്കനെ വീട്ടുപരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കടമ്മനിട്ട കുടിലുകുഴി സ്വദേശി ശശിയാണ് മരിച്ചത്. 52 വയസായിരുന്നു. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്. ശശി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

 

Back to top button
error: