CrimeNEWS

കാറില്‍ വ്യാജ എം.എല്‍.എ സ്റ്റിക്കര്‍; കൊച്ചിയില്‍ തെലങ്കാന സ്വദേശി പിടിയില്‍

കൊച്ചി: വ്യാജ എം.എല്‍.എ സ്റ്റിക്കര്‍ ഒട്ടിച്ച തെലങ്കാന രജിസ്‌ട്രേഷന്‍ വാഹനവുമായി ഒരാള്‍ കസ്റ്റഡിയില്‍. തെലങ്കാന സ്വദേശി അജിത് ബുമ്മാറയെയാണ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വാഹനമിടിച്ച് മരട് നിരവത്തെ മതില്‍ തകര്‍ന്നിരുന്നു.

അപകടശേഷം വാഹനം കസ്റ്റഡിയിലെടുത്തപ്പോഴാണ് അജിത് ബുമ്മാറ തെലങ്കാനയില്‍ തട്ടിപ്പ് കേസില്‍ പ്രതിയാണെന്ന് അറിഞ്ഞത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇയാള്‍ കാര്‍ വാടകയ്‌ക്കെടുത്ത് കൊച്ചിയിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം. തെലങ്കാന പൊലീസ് ഉദ്യോഗസ്ഥര്‍ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. ഇവര്‍ എത്തിയതിനുശേഷമാകും കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക.

Back to top button
error: