CrimeNEWS

ഭക്ഷണത്തിന്റെ പേരില്‍ തര്‍ക്കം; അമ്മയെ തല്ലിച്ചതച്ചശേഷം ചുട്ടുകൊന്നു

മുംബയ്: ഭക്ഷണം ഉണ്ടാക്കി നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനൊടുവില്‍ അമ്മയെ മര്‍ദിച്ചവശയാക്കിയശേഷം പച്ചയ്ക്ക് തീ കൊളുത്തി കൊന്നു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ നവഖറില്‍ കഴിഞ്ഞദിവസമായിരുന്നു കൊടുംക്രൂരത. ചംഗുന നാംദിയോ ഖോട്ട് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ ഇരുപത്താറുകാരനായ ജയേഷിനെ പൊലീസ് അറസ്റ്റുചെയ്തു.

വൈകുന്നേരത്തോടെ വീട്ടിലെത്തിയ ജയേഷ് ഭക്ഷണം വിളമ്പാന്‍ അമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ തയ്യാറായില്ല. ഇതിന്റെ പേരില്‍ ഇരുവരും വഴക്കുണ്ടാവുകയും അമ്മയെ ജയേഷ് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. അടിയേറ്റ് ബോധംകെട്ടുവീണ ചംഗുനയെ ഇയാള്‍ വലിച്ചിഴച്ച് വീടിന് കുറച്ചകലെയുള്ള തുറസായ സ്ഥലത്തേക്ക് കൊണ്ടുപോയാണ് തീയിട്ടത്. സമീപത്തെ വനത്തില്‍ നിന്ന് കൊണ്ടുവന്ന ഉണങ്ങിയ വിറകുകള്‍ അമ്മയുടെ ശരീരത്തില്‍ ഇട്ട് തീ കൊളുത്തുകയായിരുന്നു. ബോധരഹിതയായതിനാല്‍ ചംഗുനയ്ക്ക് പ്രതിരോധിക്കാന്‍ പോലുമായില്ല. അമ്മയുടെ ശരീരത്തില്‍ തീ പടരുന്നത് അല്പസമയം നോക്കിനിന്നശേഷം ജയേഷ് വനത്തിനുള്ളിലേക്ക് രക്ഷപ്പെട്ടു.

Signature-ad

തീ പടരുന്നത് കണ്ട് ഓടിയെത്തിയ സമീപവാസികള്‍ ഏറെ പണിപ്പെട്ട് തീ കെടുത്തിയശേഷം പൊലീസ് സഹായത്തോടെയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ചികിത്സയിലിരിക്കെ ചംഗുന മരിച്ചു. ജയേഷിനുവേണ്ടി അന്വേഷണം നടത്തിയ പൊലീസ് വനത്തില്‍ നിന്ന് ഇയാളെ അറസ്റ്റുചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: