IndiaNEWS

ബൈക്ക് പശുവിനെ ഇടിച്ചു; ഝാര്‍ഖണ്ഡില്‍ 16കാരനെ ജനക്കൂട്ടം മര്‍ദിച്ചു കൊന്നു

റാഞ്ചി: ബൈക്ക് പശുവിനെ ഇടിച്ചതിനെ തുടര്‍ന്ന് ജനക്കൂട്ടം 16കാരനെ മര്‍ദിച്ചു കൊലപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് ഝാര്‍ഖണ്ഡിലെ ധുംക ജില്ലയിലാണ് സംഭവം നടന്നത്.

ഫുട്ബാള്‍ മത്സരം കഴിഞ്ഞ് കൂട്ടുകാരോടൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു 16കാരൻ. താതി ഗ്രാമത്തില്‍ വെച്ച്‌ ബൈക്ക് ഒരു പശുവിനെ ഇടിക്കുകയും തുടര്‍ന്ന് കുട്ടിയും സ്ഥലത്തുണ്ടായിരുന്ന ആളുകളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയുമായിരുന്നു.

Signature-ad

പശുവിന്റെ ഉടമക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് പറഞ്ഞെങ്കിലും ജനക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മര്‍ദനത്തില്‍ ബോധരഹിതനായ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 16കാരന്‍റെ സുഹൃത്തുക്കള്‍ക്കും മര്‍ദനമേറ്റിരുന്നു. ഇവര്‍ സ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ടു.

Back to top button
error: