KeralaNEWS

ശക്തമായ മിന്നലില്‍ യുവതിയുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടു

തൃശൂരില്‍ മിന്നലേറ്റ് യുവതിക്ക് കേള്‍വി ശക്തി നഷ്ടമായി. തൃശൂര്‍ കല്‍പറമ്ബ് സ്വദേശി ഐശ്വര്യയുടെ ഇടതു ചെവിയുടെ കേള്‍വിയാണ് നഷ്ടപ്പെട്ടത്.

ആറ് മാസം പ്രായമുള്ള തന്റെ കുഞ്ഞിന് വീടിന്റെ ഭിത്തിയില്‍ ചാരിയിരുന്ന് മുലയൂട്ടുകയായിരുന്നു ഐശ്വര്യ. ഈ സമയത്ത് ശക്തമായ മിന്നല്‍ ഉണ്ടായി. മിന്നലേറ്റതിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും തെറിച്ചു വീണു.

Signature-ad

ഐശ്വര്യയുടെ പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. യുവതിയെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് പരുക്കില്ല.

ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. അപകടത്തില്‍ വീടിനും കേടുപാടുകള്‍ സംഭവിച്ചു. സമീപത്തെ വീടുകളിലെ ഇലക്‌ട്രിക് ഉപകരണങ്ങള്‍ ഉൾപ്പെടെ കത്തി നശിച്ചിട്ടുണ്ട്.

Back to top button
error: