IndiaNEWS

വിദേശവനിതകൾ അടക്കം മൂന്ന് സ്ത്രീകളിൽ നിന്നായി 67 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

ബംഗളൂരു:കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമം നടത്തിയ ഒരു കിലോയിലേറെ സ്വര്‍ണം പിടിച്ചെടുത്തു.വിദേശവനിതകൾ അടക്കം മൂന്ന് സ്ത്രീകളിൽ നിന്നായി 67 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.

മലദ്വാരത്തിലും ബ്ലൗസിനുള്ളിലും ഡ്രൈ ഫ്രൂട്ട്‌സിനിടയിലും ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്.

വെള്ളിയാഴ്ച രാത്രി ക്വലാലംപുരില്‍ നിന്നുമുള്ള എയര്‍ ഏഷ്യ വിമാനത്തില്‍ ബംഗലൂരുവിലെത്തിയ രണ്ട് മലേഷ്യൻ യുവതികളിൽ നിന്നുമാണ് ആദ്യം സ്വര്‍ണം പിടിച്ചത്.സംശയത്തെ തുടർന്ന് ആദ്യത്തെ മലേഷ്യന്‍ യുവതിയെ പരിശോധിച്ചപ്പോള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തി. 579 ഗ്രാം സ്വര്‍ണമാണ് നാല് ക്യാപ്‌സ്യൂളുകളാക്കി യുവതി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്.

Signature-ad

ബ്ലൗസിനുള്ളില്‍ സ്വര്‍ണം തേച്ചുപിടിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചതിനാണ് മറ്റൊരു മലേഷ്യൻ യുവതിയെ കസ്റ്റംസ് സംഘം പിടികൂടിയത്. ബ്ലൗസ് മുറിച്ച്‌ പരിശോധിച്ചപ്പോള്‍, അകത്ത് പേസ്റ്റ് രൂപത്തിലാക്കിയ 301 ഗ്രാം സ്വര്‍ണം തേച്ചുപിടിപ്പിച്ചതായി കണ്ടെത്തി.  ഗള്‍ഫ് എയര്‍ വിമാനത്തില്‍ കുവൈത്തില്‍ നിന്നും എത്തിയ മറ്റൊരു യുവതി ഡ്രൈ ഫ്രൂട്‌സിനിടയിലാണ് സ്വര്‍ണം ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത്.മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Back to top button
error: