IndiaNEWS

ഉത്സവ സീസണിലെ തിരക്കുകള്‍ ഒഴിവാക്കാൻ 283 സ്പെഷ്യല്‍ ട്രെയിനുകളുമായി റെയിൽവേ

ന്യൂഡൽഹി:ഉത്സവ സീസണിലെ തിരക്കുകള്‍ ഒഴിവാക്കാൻ 283 സ്പെഷ്യല്‍ ട്രെയിനുകളുമായി റെയിൽവേ.മൊത്തം 4,480 അധിക സര്‍വീസുകളാണ് ഉണ്ടായിരിക്കുക.

ദീപാവലി, നവരാത്രി, ഛാത്ത് പൂജ എന്നീ ആഘോഷങ്ങള്‍ ഒരുമിച്ച്‌ എത്തിയതോടെ മുഴുവൻ ട്രെയിനുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് റെയില്‍വേയുടെ പുതിയ നീക്കം.

 ഉത്സവ സീസണില്‍ 4,480 അധിക സര്‍വീസുകളാണ് ഉണ്ടായിരിക്കുക. സ്പെഷല്‍ ട്രെയിനുകളുമായി ബന്ധപ്പെട്ട സമയക്രമവും, ബുക്കിംഗ് നിരക്കുകളും റെയില്‍വേ പങ്കുവെച്ചിട്ടുണ്ട്.

Signature-ad

ഈസ്റ്റേണ്‍ സെൻട്രല്‍ റെയില്‍വേ ഡിവിഷനില്‍ നിന്നും 42 ട്രെയിനുകള്‍ 512 സര്‍വീസും, പശ്ചിമ റെയില്‍വേ ഡിവിഷനില്‍ 36 ട്രെയിനുകള്‍ 1,262 സര്‍വീസും നടത്തുന്നതാണ്. നോര്‍ത്ത്-വെസ്റ്റേണ്‍ ഡിവിഷനില്‍ 24 ട്രെയിനുകളാണ് സര്‍വീസ് നടത്തുക. തിരക്കുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡിനെയും രൂപീകരിച്ചിട്ടുണ്ട്.

Back to top button
error: