വിവിധ സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോകളിലായി 677 ഒഴിവാണുള്ളത്. ഇതില്‍ 22 ഒഴിവ് തിരുവനന്തപുരത്താണ്. ഉദ്യോഗാര്‍ഥി അപേക്ഷിക്കുന്ന സംസ്ഥാനത്ത് താമസിക്കുന്നയാളായിരിക്കണം.
സെക്യൂരിറ്റി അസിസ്റ്റന്റ്/മോട്ടോര്‍ ട്രാൻസ്പോര്‍ട്ട്: ഒഴിവ്-362 (തിരുവനന്തപുരത്ത് 10 ഒഴിവ്). യോഗ്യത: പത്താംക്ലാസ് വിജയം/തത്തുല്യം. എല്‍.എം.വി. ഡ്രൈവിങ് ലൈസൻസും കാര്‍ ഡ്രൈവിങ്ങില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും മോട്ടോര്‍ മെക്കാനിസത്തില്‍ അറിവുമുണ്ടായിരിക്കണം.ശമ്ബളം: 21,700 – 69,100 രൂപ
മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (ജനറല്‍): ഒഴിവ്-315 (തിരുവനന്തപുരത്ത് 12 ഒഴിവ്). യോഗ്യത: പത്താംക്ലാസ് വിജയം/തത്തുല്യം. ശമ്ബളം: 18,000-56,900 രൂപ.
അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് www.mha.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 13.