മലപ്പുറം: തിരൂരില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ യുവാവ് ചോരവാര്‍ന്ന് മരിച്ച നിലയില്‍. തിരൂര്‍ കൂട്ടായി കാട്ടിലപ്പള്ളിയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പുറത്തൂര്‍ സ്വദേശി സ്വാലിഹ് ആണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ കാലുകളില്‍ ആഴത്തില്‍ ഉള്ള മുറിവുകള്‍ ഉണ്ട്.
ഇന്ന് പുലര്‍ച്ചെയാണ് കാട്ടിലപള്ളിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ സ്വാലിഹിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സൂചന. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതിനിടെ, വയനാട്ടില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി. സുല്‍ത്താന്‍ ബത്തേരി ആറാം മൈലിലാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്.പുത്തന്‍പുരയ്ക്കല്‍ ഷാജു ആണ് ഭാര്യ ബിന്ദു, മകന്‍ ബേസില്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഷാജുവും ജീവനൊടുക്കി. വീട്ടിന്റെ കിടപ്പു മുറിയില്‍ മരിച്ച നിലയിലാണ് ഷാജുവിനെ കണ്ടെത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.