KeralaNEWS

കരുവന്നൂർ തട്ടിപ്പ് കേസ്: പി.ആർ അരവിന്ദാക്ഷന്   നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ കൈവശമുണ്ടെന്ന് ഇ.ഡി, എഡിറ്റ് ചെയ്യാത്ത ശബ്ദരേഖ ഹാജരാക്കണമെന്ന് പ്രതിഭാഗം

     കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷന് നേരിട്ട് പങ്കുണ്ടെന്ന് ഇ.ഡി കോടതിയിൽ. ഇതു തെളിയിക്കുന്ന ശബ്ദരേഖ കൈവശമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അവകാശപ്പെട്ടു. രേഖകൾ മുദ്രവച്ച കവറിൽ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു.

ഇതിനിടെ എഡിറ്റ് ചെയ്യാത്ത ശബ്ദരേഖ ഹാജരാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടതോടെ ഇ ഡി മലക്കം മറിഞ്ഞു എന്ന് റിപ്പോർട്ട്.

Signature-ad

അരവിന്ദാക്ഷന് ജാമ്യം നൽകരുതെന്നും അന്വേഷണം നി‍ർണായക ഘട്ടത്തിലാണെന്നും ഇ.ഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇ.ഡി ചുമത്തിയതെന്നും ഇതിനു പിന്നിൽ രാഷ്ടീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് അരവിന്ദാക്ഷന്‍റെ നിലപാട്.

റിമാൻ‍ഡിൽക്കഴിയുന്ന പി.ആർ അരവിന്ദാക്ഷനും കേസിൽ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരൻ പി.സതീഷ്  കുമാറും തമ്മിൽ നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖയാണ്  കോടതിയിൽ ഹാജരാക്കാമെന്ന് ഇ.ഡി പറയുന്നത്. ഇതിൽ കളളപ്പണ ഇടപാടുകളെ പറ്റി സൂചനകളുണ്ടത്രേ.

എഡിറ്റ് ചെയ്യാത്ത ശബ്ദരേഖ ഹാജരാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടതോടെ ശബ്ദരേഖ ഹാജരാക്കുന്നതിൽ നിന്ന് ഇ ഡി പിന്മാറി.

ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് ഇ ഡിയുടെ ഈ മലക്കം മറിച്ചിൽ. അതേസമയം അരവിന്ദന്റെ ജാമ്യാപേക്ഷയിൽ വിധി ഈ മാസം 25ന് ഉണ്ടാകും.

Back to top button
error: