KeralaNEWS

കേരള ചിക്കന് 208 കോടി വിറ്റുവരവ്; നിങ്ങൾക്കും ആരംഭിക്കാം

തിരുവനന്തപുരം: കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്ബനി മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് 208 കോടിയുടെ വിറ്റുവരവ്.

പദ്ധതി ആരംഭിച്ച 2019 മാര്‍ച്ച്‌ മുതല്‍ ഇതുവരെയുള്ള വിറ്റുവരവാണിത്. പ്രതിദിനം ശരാശരി 25,000 കിലോ കോഴിയിറച്ചിയാണ് ഔട്ട്‌ലെറ്റുകളിലൂടെ വില്‍ക്കുന്നത്. പൊതുവിപണിയെ അപേക്ഷിച്ച്‌ വിലക്കുറവും ഗുണനിലവാരവുമാണ് കേരള ചിക്കന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നത്.

Signature-ad

ഉപഭോക്താക്കള്‍ക്ക് സംശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്.

345 ബ്രോയ്ലര്‍ ഫാമുകളും, 116 കേരള ചിക്കൻ ഔട്ട്‌ലെറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പദ്ധതിയിലെ കോഴികര്‍ഷകര്‍ക്ക് രണ്ട് മാസത്തിലൊരിക്കല്‍ ശരാശരി 50,000 രൂപ വളര്‍ത്തുകൂലി ലഭിക്കുന്നു. ഇതുവരെ 19.68 കോടി രൂപയാണ് കുടുംബശ്രീ കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ളത്.

പ്രതിമാസം ശരാശരി 87,000 രൂപയാണ് ഔട്ട്‌ലെറ്റുകള്‍ നടത്തുന്നവരുടെ വരുമാനം. അഞ്ഞൂറോളം വനിതാ കര്‍ഷകര്‍ക്കും ഔട്ട്‌ലെറ്റ് ഗുണഭോക്താക്കള്‍ക്കും മെച്ചപ്പെട്ട ഉപജീവനമാര്‍ഗം ലഭിക്കുന്നുണ്ട്. ചിക്കൻ ഫാമുകള്‍ ആരംഭിക്കാൻ താത്‌പര്യമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷനുകളുമായി ബന്ധപ്പെടാം.

Back to top button
error: