KeralaNEWS

കൂട്ടുപുഴയിൽ10 ലക്ഷത്തിന്‍റെ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശി പിടിയില്‍

കണ്ണൂർ: കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വൻ മയക്കുമരുന്ന് വേട്ട. സംഭവത്തില്‍ കോഴിക്കോട് കല്ലായി സ്വദേശി ഹെസ്‌നി മുബാറക് (28) 105. 994 ഗ്രാം എംഡിഎംഎയുമായി പിടിയിലായി.

ബംഗളൂരുവില്‍നിന്നും ബൈക്ക് മാര്‍ഗം കോഴിക്കോട്ടേക്ക് പോകുന്നതിനിടെ ഇന്നലെ രാവിലെയാണ് ഇയാള്‍ എക്സൈസിന്‍റെ പിടിയിലാകുന്നത്.

Signature-ad

വസ്ത്രത്തി നുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്ത മയക്കുമരുന്നിന് ഏകദേശം 10 ലക്ഷം രൂപ യോളം വില വരും. കോഴിക്കോട് ജില്ലയില്‍ 2016 ല്‍ പിടികൂടിയ കഞ്ചാവ് കേസിലും ഹെസ്‌നി മുബാറക് പ്രതിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂട്ടുപുഴ എക്‌സൈസ് ചെക്ക്പോ സ്റ്റില്‍ സമീപകാലത്തു നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.

Back to top button
error: