IndiaNEWS

ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷം; മൈസൂരിൽ ദസറയ്ക്ക് തുടക്കമായി

മൈസൂരു: ആഘോഷങ്ങളും ആരവങ്ങളും നിറഞ്ഞ മൈസൂരു ദസറയ്ക്ക് ഇന്ന് കൊടിയേറും .വിശ്വാസവും കലയും സമ്മേളിക്കുന്ന ദസറ പത്തുദിവസം നീണ്ടുനില്‍ക്കും.ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷമാണിത്.

രാവിലെ 10.15-ന് ചാമുണ്ഡിമലയില്‍ നടക്കുന്ന ചടങ്ങില്‍ സംഗീതസംവിധായകന്‍ ഹംസലേഖ ദസറ ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോത്, മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ദസറയുടെ പാരമ്ബര്യ ചടങ്ങുകള്‍ക്കായി അംബാ വിലാസ് കൊട്ടാരത്തിലെ സുവര്‍ണ സിംഹാസനവും തയ്യാറായി. വിജയദശമി ദിനത്തിലാണ് ഒട്ടേറെ ആനകള്‍ അണിനിരക്കുന്ന ജംബുസവാരി നടക്കുക. ദസറയോടനുബന്ധിച്ച്‌ പ്രത്യേക പുഷ്പമേളയും നടക്കും.

Signature-ad

തിങ്കളാഴ്ച മുതല്‍ നഗരത്തിലെ വിവിധവേദികളിലായി സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി മൈസൂരുകൊട്ടാരവും നഗരവും ശനിയാഴ്ചയോടെ ദീപാലങ്കാരങ്ങളാല്‍ പ്രകാശപൂരിതമായി.

Back to top button
error: