KeralaNEWS

”മുസ്ലീം സ്ത്രീ തല മറച്ചിരിക്കണം; അനില്‍ കുമാറിന്റേത് മതപരമായ വിശ്വാസത്തിന്‍ മേലുള്ള കടന്നു കയറ്റം”

മലപ്പുറം: മുസ്ലീം ആയാല്‍ സ്ത്രീകള്‍ തട്ടം ഉപയോഗിക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അനില്‍ കുമാറിന്റേത് മതപരമായ വിശ്വാസത്തിന്‍ മേലുള്ള കടന്നു കയറ്റമെന്ന് പിഎംഎ സലാം പറഞ്ഞു.

”അത് രാഷ്ട്രീയമായി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ്. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം എന്നു പറയുന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ചെറിയ ആളല്ല. എന്നാല്‍ എംവി ഗോവിന്ദന്‍ പിന്നീട് ഒരു പ്രസ്താവനയിലൂടെ അത് പാര്‍ട്ടിയുടെ നയമല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും ചൂണ്ടിക്കാട്ടി അതിനെ മായിച്ചു കളഞ്ഞു. എന്നാല്‍ അതുകൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ല. പാര്‍ട്ടി അതിന് വേണ്ടി ശ്രമിച്ചിരുന്നോ എന്ന് സഖാവ് പറഞ്ഞിട്ടില്ല.

Signature-ad

തട്ടം ഇടാതിരിക്കാനുള്ള പ്രചോദനം മാക്സിസ്റ്റ് പാര്‍ട്ടി കൊടുത്തു എന്നാണ് അനില്‍ കുമാര്‍ പറഞ്ഞത്. മുസ്ലീം ലീഗിനെ സംബന്ധിച്ചിടത്തോളം സ്ത്രീകള്‍ക്ക് തട്ടം നിര്‍ബന്ധമല്ല. മുസ്ലീം ലീ?ഗില്‍ മുസ്ലീം അല്ലാത്ത സ്ത്രീകളും ഉണ്ട്. അവര്‍ അവരുടെ മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പോകുന്നത്. പക്ഷേ മുസ്ലീം സമുദായത്തെ സംബന്ധിച്ചിടത്തോളം മുസ്ലീം സ്ത്രീകള്‍ തല മറയ്ക്കുക എന്നത് നിര്‍ബന്ധമാണ്.

മുസ്ലീം പേരുള്ള ഒരുപാട് പേര്‍ അത് ചെയ്യുന്നില്ല. അതു കൊണ്ട് അതാണ് മുസ്ലീമിന്റെ രീതിയെന്ന് പറയാന്‍ പറ്റുമോ. ഒരു സ്ത്രീ മുസ്ലീം ആണെങ്കില്‍ അവര്‍ തട്ടം ധരിച്ചിരിക്കണം. മുസ്ലീം ലീഗിലെ മുസ്ലീം ആയ സ്ത്രീകളോട് തട്ടം ധരിക്കണം എന്ന് ഞങ്ങള്‍ ഉപദേശിക്കാറുണ്ട്”- പിഎംഎ സലാം പറഞ്ഞു.

 

Back to top button
error: