കൊല്ലം: അശാസ്ത്രീയമായ സമയക്രമം കാരണം നാഗര്‍കോവില്‍-കോട്ടയം സ്പെഷ്യല്‍ എക്സ്പ്രസ് യാത്രക്കാര്‍ തീരാദുരിതത്തില്‍.പത്ത് കിലോമീറ്റര്‍ പിന്നിടാൻ ഒരു മണിക്കൂറാണ് ട്രെയിൻ എടുക്കുന്നത്.
ഉച്ചയ്ക്ക് 1 മണിക്ക് നാഗര്‍കോവില്‍ നിന്നും പുറപ്പെടുന്ന അണ്‍റിസര്‍വ്ഡ് എക്സ്പ്രസിന് കൊല്ലം എത്തിച്ചേരാൻ അനുവദിച്ചിരിക്കുന്നത് ഏകദേശം നാലര മണിക്കൂറാണ്. മയ്യനാട് മുതല്‍ കൊല്ലം വരെയുള്ള 10 കിലോമീറ്റര്‍ പിന്നിടാൻ ഒരു മണിക്കൂര്‍ സമയമാണ് ഈ ട്രെയിന് അനുവദിച്ചിരിക്കുന്നത്. ഇത് കാരണം നേരത്തെ എത്തിയാലും മുക്കാല്‍ മണിക്കൂറിലേറെ കൊല്ലം സ്റ്റേഷനില്‍ നിര്‍ത്തിയിടേണ്ട അവസ്ഥയാണ്.
തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഓടിയെത്താൻ രണ്ടേകാല്‍ മണിക്കൂര്‍ സമയമാണ് ഈ പാസഞ്ചര്‍ ട്രെയിന് അനുവദിച്ചിരിക്കുന്നത്. ഇതു കാരണം മിക്ക സ്റ്റേഷനുകളിലും വണ്ടിക്ക് നിശ്ചിത സമയം പാലിക്കാൻ കഴിയുന്നില്ല. ഇതോടെ മറ്റു യാത്രാമാര്‍ഗങ്ങള്‍ തേടുകയാണ് ദിവസേനയുള്ള യാത്രക്കാര്‍.