2024 ജൂണ്‍ മുതല്‍ ആരംഭിക്കുന്ന ഷോര്‍ട്ട് സര്‍വീസ് കമ്മീഷൻ ഗ്രാന്റിനായി അവിവാഹിതരായ പുരുഷന്മാരില് നിന്നും അവിവാഹിതരായ സ്ത്രീകളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ നാവികസേന.
പ്രോഗ്രാമിന്റെ പരിശീലനം കണ്ണൂരിലെ ഏഴിമല ഇന്ത്യൻ നേവല്‍ അക്കാദമി ക്യാമ്ബസിലായിരിക്കും. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2023 ഒക്ടോബര്‍ 29നകം ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷാ ഫോമുകള്‍ സമര്‍പ്പിക്കാവുന്നതാണ്.
ഏകദേശം 224 ഷോര്‍ട്ട് സര്‍വീസ് കമ്മീഷൻ തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. 224 ഒഴിവുകളില്‍ 18 എണ്ണം വിദ്യാഭ്യാസ ബ്രാഞ്ചിലേക്കും 100 എണ്ണം ടെക്നിക്കല്‍ ബ്രാഞ്ചിലേക്കും 106 എണ്ണം എക്സിക്യൂട്ടീവ് ബ്രാഞ്ചിലേക്കുമാണ്.
അപേക്ഷിക്കേണ്ട വിധം:
www.joinindiannavy.gov.in എന്ന ഇന്ത്യൻ നേവി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷകള്‍ സമര്‍പ്പിക്കാം.