ഇന്നലെ നടന്ന വോട്ടെടുപ്പില്‍ ആയിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് പാനലിലെ എല്ലാവരും തെരഞ്ഞെടുക്കപ്പെട്ടത്. ഏറെ സംഘര്‍ഷഭരിതമായിരുന്നു വോട്ടെടുപ്പ്.
പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന വോട്ടെടുപ്പിനിടെ ഇരുവിഭാഗങ്ങളും കള്ളവോട്ട് ആരോപണങ്ങളുയര്‍ത്തിയതോടെ പലപ്പോഴും പോലീസ് ലാത്തിവീശി.
കെ.അനില്‍കുമാറാണ് എല്‍ഡിഎഫ് പാനലിന് നേതൃത്വം നല്‍കിയത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ട്രൈക്കിംഗ് ഫോഴ്സ്‌ഉള്‍പ്പെടെ വൻ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. ഇരുവിഭാഗവും തമ്മിലുള്ള വാക്കേറ്റത്തിനിടെ സ്ഥലത്തെത്തിയ മുൻ എംഎല്‍എ കെ.സി. രാജഗോപാലിനെ സ്ട്രൈക്കിംഗ് ഫോഴ്സ് തടഞ്ഞു.
പോലീസിന്‍റെ തള്ളലില്‍ നിലത്തുവീണ രാജഗോപാലിന് ലാത്തിയടിയേറ്റു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. രാജഗോപലിന് മര്‍ദനമേറ്റതോടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ക്ഷുഭിതരായി. സംഭവമറിഞ്ഞ് എത്തിയ കെ.യു. ജനീഷ്കുമാര്‍ എംഎല്‍എ പ്രവര്‍ത്തകരെ ശാന്തരാക്കി.