KeralaNEWS

സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്ന് തള്ളി താഴെയിട്ട സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റിൽ

കുന്നംകുളം: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്ന് തള്ളി താഴെയിട്ട കേസില്‍ ബസ് കണ്ടക്ടര്‍ പിടിയില്‍. മുണ്ടൂര്‍ കൊരട്ടി വീട്ടില്‍ മെജോയെ (42) ആണ് കുന്നംകുളം പൊലീസ് പിടിയിലായത്.

കോഴിക്കോട് -തൃശൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ‘ജോണീസ്’ എന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ ആണ് പിടിയിലായ മെജോ.കഴിഞ്ഞ ദിവസം വൈകീട്ട് പെരുമ്ബിലാവിലായിരുന്നു സംഭവം.

കുന്നംകുളത്തെ സ്കൂളില്‍നിന്ന് വീട്ടിലേക്കുള്ള യാത്രക്കിടയിലായിരുന്നു കുട്ടിയെ തള്ളിയിട്ടത്.തുടർന്ന് ബസ് തടഞ്ഞ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബസും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Back to top button
error: