KeralaNEWS

കോഴിക്കോട് മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം; കേന്ദ്രം പ്രവര്‍ത്തിക്കുന്നത് നാട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച്

കോഴിക്കോട്: മൈലാടും കുന്നില്‍ മാലിന്യശേഖരണ കേന്ദ്രത്തിന് തീപിടിച്ചു. പെരുവയല്‍ പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് വേര്‍തിരിക്കുന്ന കേന്ദ്രത്തിനാണ് തീ പിടിച്ചത്. ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീ അണച്ചത്. രാത്രി രണ്ട് മണിയോടെയായിരുന്നു തീപിടുത്തമുണ്ടായത്.

വൈദ്യുതി കണക്ഷനില്ലാത്ത കെട്ടിടത്തിലെ തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. നാട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് മാലിന്യകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കെട്ടിടം പ്രവര്‍ത്തിക്കുന്നത് അനധികൃതമായാണെന്നും കെട്ടിടത്തിന് പുറത്ത് മാലിന്യം കെട്ടിക്കിടക്കുകയായിരുന്നെന്നും പ്രദേശവാസികള്‍ ആരോപിച്ചു.

Signature-ad

ഒരു ലക്ഷം രൂപ വില മതിക്കുന്ന മാലിന്യം വേര്‍തിരിച്ച് കയറ്റി അയക്കാനായി പുറത്തെടുത്ത് വെച്ചിരിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. നിലവില്‍ തിപിടുത്തം നിയന്ത്രണ വിധേയമാണെന്നും തീപടരാന്‍ സാധ്യതയില്ലെന്നും ഫയര്‍ഫോഴ്‌സ് അറിയിച്ചു.

Back to top button
error: