മഡ്ഗാവ്: 77-ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാന്പ്യൻഷിപ്പില് തുടര്‍ച്ചയായ രണ്ടാം ജയം പ്രതീക്ഷിച്ച് കേരളം ഇന്ന് കളത്തില്‍.ഗ്രൂപ്പ് എയില്‍ ജമ്മു-കാഷ്മീരാണ് കേരളത്തിന്റെ എതിരാളികൾ.
ഗ്രൂപ്പ് എയില്‍ തങ്ങളുടെ ആദ്യമത്സരത്തില്‍ കേരളം 3-0ന് ഗുജറാത്തിനെ കീഴടക്കിയിരുന്നു.ഗ്രൂപ്പ് എയില്‍ ഇന്നു നടക്കുന്ന മറ്റൊരു പോരാട്ടത്തില്‍ ആതിഥേയരായ ഗോവ ഗുജറാത്തുമായി ഏറ്റുമുട്ടും.
ഗ്രൂപ്പില്‍ കേരളം, ഗോവ, ജമ്മു-കാഷ്മീര്‍, ഗുജറാത്ത് ടീമുകള്‍ക്ക് മൂന്ന് പോയിന്റ് വീതമുണ്ട്. കേരളവും ഗോവയും ഒരു മത്സരം മാത്രമാണ് കളിച്ചത്. ഗോള്‍ ശരാശരിയുടെ ബലത്തില്‍ കേരളമാണ് ഒന്നാം സ്ഥാനത്ത്.